കത്തോലിക്കസഭയിലെ ഫുട്ബോള്‍ സെയിന്റ്സ്
ജിയോ ജോര്‍ജ് - ജൂലൈ 2026
ഫുട്ബോള്‍ പലര്‍ക്കും വെറുമൊരു കളിയല്ല, ഒരു ജ്വരമാണ്.ടീം വര്‍ക്കും സൗഹൃദവും പാഷനും വിശ്വാസവും എല്ലാം ഒത്തുചേരുന്ന ഗെയിംസ്. അതുകൊണ്ടാകാം വിശുദ്ധന്മാര്‍ക്കും ഇതൊരു ഹരമായിരുന്നു.
ഒരു വ്യക്തിയുടെ സമഗ്രമായ വളര്‍ച്ചയ്ക്ക് സ്പോര്‍ട്സ് അന്ത്യന്താപേക്ഷിതമാണെന്ന് സഭ പഠിപ്പിക്കുന്നു. പ്രത്യേകിച്ചും ഫുട്ബോള്‍ നമ്മെ ചിലകാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു: ജീവിതം ഒറ്റയ്ക്ക് ജീവിക്കേണ്ട ഒരു മത്സരമല്ല, അത് ഒരു ടീം വര്‍ക്കാണ്. അതിനാല്‍ നാം ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ പഠിക്കണം എന്നായിരുന്നു ലിയോ പതിനാലാമന്‍ മാര്‍പാപ്പ ബാര്‍സിലോണ സന്ദര്‍ശനവേളയില്‍ ഓര്‍മ്മിപ്പിച്ചത്.
സഭയിലെ നിരവധി വിശുദ്ധര്‍ നല്ല ഫുട്ബോള്‍ കളിക്കാരായിരുന്നുവെന്ന് ചരിത്രം പറയുന്നു. അത് വെറും എന്ര്ടെയിന്മെന്റ് ആയിരുന്നില്ല. മറിച്ച് വിശ്വാസത്തിലും മുന്നേറുവാനുള്ള കളിക്കളമായിരുന്നു.
ഫുട്ബോള്‍ കളിച്ച് മനുഷ്യരായും വിശുദ്ധരായും വളര്‍ന്ന ചില വിശുദ്ധരുണ്ട് സഭയില്‍.
വി. കാര്‍ലോ അക്യൂട്ടിസ്
കാര്‍ലോയ്ക്ക് ദിവ്യകാരുണ്യം സ്വര്‍ഗ്ഗത്തിലേക്കുള്ള ഹൈവേയായിരുന്നു. അതുപോലെ ഫുട്ബോള്‍ ആത്മീയതയില്‍ വളരാനുള്ള അവസരവുമായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്ബോള്‍ കളിക്കാന്‍ അവന് ഇഷ്ടപ്പെട്ടിരുന്നു. അവന് അത്ര നല്ലകളിക്കാരനൊൂമായിരുില്ലെന്ന് അവന്റെ അമ്മ തന്നെ പറഞ്ഞിരുന്നു, എന്നാലും കൂട്ടുകാരുമായി കണക്ട് ചെയ്യാനും അവരെ വിശ്വാസത്തിലേക്കു കൈപിടിച്ചുകൊണ്ടുവരുവാനുമുള്ള വേദിയായിരുന്നു അവന് ഫുട്ബോള്‍.
വി. ഡോണ്‍ ബോസ്കോ
കുട്ടികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും സ്പോര്‍ട്സിനെ വല്ലാതെ പ്രൊമോട്ട് ചെയ്ത വിശുദ്ധനായിരുന്നു ഡോണ്‍ ബോസ്കോ. അവരുടെ കൂടെ ഫുട്ബോള്‍ കളിക്കലായിരുന്നു അദ്ദേഹത്തിന്റെ ഹോബി. ഇപ്പോഴും സലേഷ്യന്‍ അംഗങ്ങള്‍ അങ്ങനെ തന്നെ. മുറ്റത്ത് കളിക്കാനെത്തുന്ന യുവാക്കളുടെയും കുട്ടികളുടെയും സ്വഭാവരൂപീകരണത്തിനും വിശ്വാസരൂപീകരണത്തിനും കളി നല്ല മാര്‍ഗ്ഗമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു.
വി. ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ
പോളണ്ടിലെ ഒരു ലോക്കല്‍ ടീമിലെ ഗോളിയായിരുന്നു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ.അദ്ദേഹത്തിന് സ്പോര്‍ട്സ് വലിയ ഹരമായിരുന്നു. എല്ലാവരെയും കളിക്കുാവന് അദ്ദേഹം നിര്‍ബന്ധിക്കുമായിരുന്നു. മാനുഷികമൂല്യങ്ങള്‍ ഒരു വ്യക്തിയില്‍ വളര്‍ത്തിയെടുക്കാന്‍ സ്പോര്‍ട്സിന് കഴിയുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.
വാഴ്ത്തപ്പെട്ട ബെനഡിക്ട് ഡാസ്വാ
സൗത്ത് ആഫ്രിക്കയില്‍ നിന്നുള്ള രക്തസാക്ഷിയായ അദ്ദേഹം ഒന്നോ രണ്ടോ ഫുട്ബോള്‍ ടീം തന്നെ ഉണ്ടാക്കി. ആദ്യത്തെ ടീമംഗങ്ങള്‍ മന്ത്രവാദത്തിനുപിന്നാലെ പോകാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം കളിമതിയാക്കി. പുതിയ ടീം തുടങ്ങി. സ്കൂള്‍ പ്രിന്സിപ്പാളായപ്പോള് കളിയെ പ്രോത്സാഹിപ്പിച്ചു. .
വി. പിയര്‍ ജിയോര്‍ജിയോ ഫ്രസാറ്റി
ഇറ്റലിക്കാരനായിരുന്ന ഈ ചെറുപ്പക്കാരന് ഫുട്ബോള്‍ മാത്രമല്ല, ഔട്ട്ഡോര്‍ ആക്ടിവിറ്റികളും ജ്വരമായിരുന്നു. പര്‍വ്വതാരോഹണം ഹോബിയായിരുന്നു. അതുകൊണ്ടാകാം അദ്ദേഹത്തിന്റെ മുദ്രാവാക്യം തന്നെ ഉന്നതങ്ങളിലേക്ക് എന്നതായിരുന്നു. ഫുട്ബോളിലൂടെ അദ്ദേഹം സൗഹൃദത്തിന്റെ ഗോള്‍ നിറച്ചു.
Send your feedback to : onlinekeralacatholic@gmail.com