വാക്കും നാക്കും ഉപയോഗിക്കാതെ
ഇവാഞ്ചലൈസേഷനോ? ഇതാ 3 മാര്‍ഗ്ഗങ്ങള്‍.
ജോര്‍ജ് കൊമ്മറ്റം - ഓഗസ്റ്റ് 2025
നിങ്ങള്‍ ലോകമെങ്ങും പോയി സുവിശേഷം പ്രഘോഷിക്കുവിന്‍-ഈ കല്പന ക്രിസ്തുവിന്റേതാണ്. അതുകൊ് ക്രിസ്ത്യാനിക്ക് ഇവാഞ്ചലൈസേഷന്‍ ഓപ്ഷണല്‍ അല്ല, നിര്‍ബന്ധമാണ്.
സുവിശേഷം പ്രസംഗിക്കുക എന്നത് വൈദികരുടെയോ, സമര്‍പ്പിതരുടെയോ മാത്രം ഡ്യൂട്ടി അല്ല. മാമ്മോദീസ സ്വീകരിച്ച എല്ലാവര്‍ക്കുമുള്ള കല്പനയാണത്. മൂന്ന് കാര്യങ്ങളാണ് നമ്മെ അക്കാര്യത്തില്‍ നിന്നും സാധാരണഗതിയില്‍ പുറകോട്ട് പിടിച്ചു വലിക്കുന്നത്- ഒന്ന് ക്രിസ്തുവിലുള്ള വിശ്വാസത്തെക്കുറിച്ച് കാര്യമായ അറിവില്ല, രണ്ട് -മറ്റുള്ളവര്‍ നമ്മെ തിരസ്ക്കരിക്കുമെന്ന പേടി, മൂന്ന്-നമുക്ക് സമയമില്ല എന്ന തെറ്റിദ്ധാരണ.
വഴിയോരങ്ങളിലും കവലകളിലും നിന്ന് സുവിശേഷം പ്രസംഗിക്കുക എല്ലാതെ മറ്റെന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ? മാര്‍ഗ്ഗങ്ങളുണ്ടെന്നാണ് വിശുദ്ധര്‍ പറയുന്നത്....ഇതാ നമുക്ക് മുമ്പേ പോയ വിശുദ്ധര്‍ കാണിച്ചു തന്ന മൂന്ന് മാര്‍ഗ്ഗങ്ങള്‍:
1. സര്‍വീസ്- സേവനം
മറ്റുള്ളവരെ സേവിക്കുക. മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുക. ഞാന്‍ ദൈവത്തെ സ്നേഹിക്കുന്നുവെന്ന് പറയുകയും സഹോദരനെ വെറുക്കുകയും ചെയ്യുന്നവന് നുണയനാണെന്ന് വി. യോഹന്നാന്
പറയുന്നു.
വി. മദര്‍ തെരേസയുടെ മാര്‍ഗ്ഗം ഇതായിരുന്നു. ആരുമില്ലാത്തവര്‍ക്കുവേണ്ടി മദര്‍ തെരേസ ജീവിതം സമര്‍പ്പിച്ചു. ശുശ്രൂഷയില്‍ അടിസ്ഥാനപ്പെടുത്തിയ ജീവിതത്തിലൂടെ മദര്‍ സുവിശേഷം പ്രസംഗിച്ചു.
നമുക്ക് എപ്പോഴും എവിടെയും മറ്റുള്ളവരെ സേവിക്കാന്‍ അവസരമുണ്ട്. വീട്ടിലും ഓഫീസിലും തെരുവോരങ്ങളിലുമെല്ലാം. അത് എല്ലാവരും കാണുന്ന വിധത്തിലായിരിക്കണമെന്നുമില്ല. ആരുമറിയാതെ മറ്റുള്ളവര്‍ക്ക് സഹായമായി മാറാന്‍ നമുക്ക് കഴിയും. പരിശുദ്ധമായ സ്നേഹത്തിന്റെ പ്രകടനമാണ് സേവനം അഥവാ ശുശ്രൂഷ.
2. ചാരിറ്റി-ഉപവി പ്രവര്‍ത്തനങ്ങള്‍
പ്രവൃത്തികള്‍ കൂടാതെയുള്ള വിശ്വാസം അതില്‍ തന്നെ നിര്‍ജ്ജീവമാണെന്ന് വി. യാക്കോബ് പറയുന്നു. ഭൗതികമായ സഹായങ്ങള്‍ മാത്രമല്ല ആത്മീയമായ സഹായവും ചാരിറ്റിയുടെ ഗണത്തില്‍പ്പെടുത്താം. ദുഖിച്ചിരിക്കുന്നവനെ കേള്‍ക്കുക, എല്ലാവരോടും സന്തോഷത്തോടെ പെരുമാറുക, ആരുമില്ലാത്തവരോടൊപ്പം സമയം ചിലവഴിക്കുക ഇതൊക്കെ ചാരിറ്റി പ്രവര്‍ത്തനം തന്നെ. സ്നേഹത്തിന്റെ രണ്ട്
ഏറ്റവും ഉദാത്തമായ പ്രകടനമാണ് ചാരിറ്റി.
3. വിറ്റ്നസ് -സാക്ഷ്യം
വി. ഫ്രാന്‍സിസ് അസ്സീസി തന്റെ ശിഷ്യന്മാരോട് പറഞ്ഞിരുന്നത് ഇങ്ങനെയായിരുന്നു-എപ്പോഴും സുവിശേഷം പ്രസംഗിക്കുക-അത്യാവശ്യത്തിനു മാത്രം വാക്കുകള്‍ ഉപയോഗിക്കുക. അതായത് നമ്മുടെ ജീവിതം തന്നെയാണ് നമ്മുടെ സുവിശേഷ പ്രഘോഷണം. നാം സുവിശേഷം അനുസരിച്ച് ജീവിക്കുമ്പോള്‍ ആ വിശേഷം കണ്ട് ആളുകള്‍ ക്രിസ്തുവിലേക്ക് വന്നുകൊള്ളും.
Send your feedback to : onlinekeralacatholic@gmail.com