ബൈബിളില്‍ പരിശുദ്ധ കന്യകാമറിയം പറഞ്ഞിട്ടുള്ള അവസാനത്തെ വാക്ക് ഏന്തായിരുന്നു?
ആന്സില - ഓഗസ്റ്റ് 2025
മനുഷ്യപുത്രനായ ഈശോയുടെ അമ്മയാണെങ്കിലും ബൈബിളില്‍ പരിശുദ്ധ കന്യകാമറിയത്തിന്റേതായി അധികം വാക്കുകളില്ല. വളരെ കുറച്ചേ മാതാവിന്റെ വാക്കുകള്‍ ഉള്ളുവെങ്കിലും രേഖപ്പെടുത്തിയിട്ടുള്ളത് വളരെ പ്രസക്തമാണ് താനും.
വി. യോഹന്നാന്റെ സുവിശേഷം രണ്ടാം അദ്ധ്യായം അഞ്ചാം വാക്യമാണ് മാതാവിന്റെ സുവിശേഷത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഏറ്റവും അവസാനത്തെ വാക്യം.
കാനായിലെ കല്യാണ വിരുന്നില്‍ വീഞ്ഞ് തീര്‍ന്നുപോയപ്പോള്‍ മാതാവ് സേവകരോട് പറഞ്ഞു-അവന് പറയുന്നതുപോലെ ചെയ്യുക.
കാര്യം നിസാരമെന്നു തോന്നുവെങ്കിലും മാതാവിന്റെ ആ വാക്കുകള്‍ വളരെയധികം അര്‍ത്ഥവത്താണ് എന്ന് ബൈബിള്‍ പണ്ഡിതന്മാര് പറയുന്നു. കാരണം കല്യാണവിരുന്നിലെ ഭൃത്യരോട് മാത്രമല്ല, ലോകാവസാനം വരെ ഈ ഭൂമിയിലൂടെ കടന്നുപോകുവാനിരിക്കുന്ന എല്ലാ ക്രൈസ്തവരോടുമുള്ള മാതാവിന്റെ വാക്കുകളാണത്.
മാതാവിന്റെ ഈ ഭൂമിയിലെ ദൗത്യവുമതുതന്നെയായിരുന്നു. എല്ലാവരെയും ക്രിസ്തുവിലേക്ക് അടുപ്പിക്കുക.
പിന്നീടുള്ള ഓരോ പ്രത്യക്ഷീകരണത്തിലും മാതാവ് ലോകത്തോട് ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നത് -അനുതപിച്ച് ക്രിസ്തുവിനെ പിഞ്ചെല്ലുക എന്നു തന്നെയായിരുന്നു.
Send your feedback to : onlinekeralacatholic@gmail.com