വി. മദര്‍ തെരേസയുടെ അറിയപ്പെടാത്ത കാര്യങ്ങള്‍ പ്രതിപാദിക്കുന്ന ഡോക്യുമെന്ററി വൈറല്‍
ഷേര്‍ളി മാണി - ഒക്ടോബര്‍ 2025
വി. മദര്‍ തെരേസ-പ്രോഫക്റ്റ് ഓഫ് കംപാഷന്‍ എന്ന പേരില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ആന്റോ അക്കര നിര്‍മ്മിച്ച ഡോക്യുമെന്ററി വൈറലാകുന്നു.
മദര്‍ തെരേസയെക്കുറിച്ചുളള ഈ ഡോക്യുമെന്ററി മദര്‍ തെരേസ സ്ഥാപിച്ച മിഷണറീ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി എന്ന സന്യാസസഭയുടെ 75-ാം സ്ഥാപകദിനത്തോടനുബന്ധിച്ച് കൊല്‍ക്കത്തയില്‍ പ്രദര്‍ശിപ്പിച്ചു.
വി. മദര്‍ തെരേസയെക്കുറിച്ചുള്ള അറിയപ്പെടാത്തതും രസകരവുമായ കാര്യങ്ങളാണ് 52 മിനിട്ട് നീളുന്ന ഈ ഡോക്യുമെന്ററിയിലുള്ളത്.
മദര്‍ തെരേസയുടെ കന്യാസ്ത്രിമാര്‍ ധരിക്കുന്നതും കുഷ്ഠരോഗികള്‍ നെയ്തെടുക്കുന്നതുമായ സഭാവസ്ത്രത്തിന്റെ ചരിത്രം മുതല്‍ 1964 ല്‍ പോപ് പോള്‍ ആറാമന്‍ മാര്‍പാപ്പ സമ്മാനിച്ച കാര്‍ നറുക്കെടുപ്പില്‍ വിറ്റ് ശാന്തിനഗറില്‍ ലെപ്രസി ഹോസ്പിറ്റല്‍ പണിയാന്‍ ഫണ്ട് കണ്ടെത്തിയ കഥ വരെ ഈ വീഡിയോയില്‍ പറയുന്നു. ഇതുപോലെ നിരവധി സംഭവങ്ങളുണ്ട് വീഡിയോയില്‍...