വിക്കിപീഡിയയുടെ സ്ഥാപകന്‍ ക്രിസ്തുവിനെ കണ്ടെത്തിയത് എങ്ങനെ?
ജോര്‍ജ് കൊമ്മറ്റം - ജൂലൈ 2025
ഓരോ മനുഷ്യ ന്റെയും ക്രിസ്തുവിലേക്കുള്ള യാത്ര ഓരോ വിധത്തിലാണ്. ചിലരുടെ യാത്ര എളുപ്പത്തിലുള്ളതും ശാന്തവുമായിരിക്കും. എന്നാല്‍ മറ്റു ചിലരുടേത് വളരെ സങ്കീര്‍ണമായിരിക്കും. അത്തരത്തിലുള്ള ഒന്നാണ് വിക്കിപീഡിയ സ്ഥാപകരിലൊരാളായ ലാറി സാംങറിന്റെത്. 2001 ലാണ് അദ്ദേഹവും ജിമ്മി വെയില്‍സും ചേര്‍ന്ന് വിക്കിപീഡിയയ്ക്ക് രൂപം കൊടുത്തത്. ലാറി ഒരു വെബ് പ്രോഗ്രാമര്‍ മാത്രമല്ല, ഒരു ഫിലോസഫറുമായിരുന്നു.
ലാറി സാംങ്ര് അടുത്തകാലത്താണ് താന്‍ ക്രിസ്തുവിനെ കണ്ടെത്തി എന്ന് പ്രസ്താവിച്ചത്. 35 വര്‍ഷത്തോളം അവിശ്വാസിയായിരുന്നതിനുശേഷം അദ്ദേഹം വിശ്വാസത്തിലേക്ക് മടങ്ങി. ലോകത്തിലുള്ള സകല കാര്യങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ വിക്കപീഡിയ പറഞ്ഞുതരും. പക്ഷേ, ദൈവത്തെക്കുറിച്ച് അറിയാന്‍ അദ്ദേഹത്തിന് ബൈബിള്‍ എടുത്ത് വായിക്കേണ്ടി വന്നു. ദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ചൊക്കെ ഫിലോസഫി പറയുന്നുണ്ടെങ്കിലും അദ്ദേഹം വിശ്വസിച്ചില്ല. ജീവിക്കുന്ന സ്നേഹിക്കുന്ന ഒരു ദൈവത്തെക്കുറിച്ച് അദ്ദേഹം എന്നും സംശയാലുവായിരുന്നു.
ക്രൈസ്തവ കുടുംബത്തിലാണ് ജനിച്ചതെങ്കിലും ക്രൈസ്തവ വിശ്വാസം ലവലേശമില്ലായിരുന്നു. ചെറുപ്പത്തില്‍ തന്നെ വിശ്വാസം ഉറകെട്ടുപോയി. ദൈവം ഉണ്ടോ ഇല്ലയോ എന്നതായിരുന്നു ആദ്യകാല ചിന്തകള്‍. പോരാത്തതിന് അദ്ദേഹം പഠിച്ചത് ഫിലോസഫിയും. വിശ്വാസത്തെ ഫിലോസഫിക്കലായി മനസ്സിലാക്കാന്‍ അദ്ദേഹം പരിശ്രമിച്ചതുമില്ല. മാത്രമല്ല, അദ്ദേഹത്തിന്റെ സംശയങ്ങളൊന്നും ദൂരികരിക്കുവാന്‍ ആരെയും കിട്ടിയതുമില്ല. പല യൂനിവേഴിസിറ്റികളിലും അദ്ദേഹം ഫിലോസഫി അദ്ധ്യാപകനായി സേവനം ചെയ്തിരുന്നു. കൂട്ടുകെട്ടും ചര്‍ച്ചകളുമെല്ലാം നിരീശ്വരവാദികളോടൊപ്പമായിരുന്നെങ്കിലും താന്‍ ഒരിക്കലും ഒരു നിരീശ്വരവാദിയായിരുന്നില്ല. മറിച്ച് സംശയാലുവായിരുന്നുവെന്നാണ് അദ്ദേഹം തന്റെ ബ്ലോഗില്പറയുന്നത്.
വിവാഹം കഴിഞ്ഞ് മക്കളൊക്കെയായപ്പോള് അദ്ദേഹം ബൈബിള്‍ മക്കള്‍ക്ക് വായിച്ചുകൊടുക്കുമായിരുന്നു. വിശുദ്ധ ഗ്രന്ഥമായിട്ടല്ല, സാംസ്ക്കാരികമായി പ്രാധാന്യമുളള ഒരു പുസ്തകമെന്ന നിലയില്‍ മക്കള്‍ക്ക് അതേക്കുറിച്ച് പറഞ്ഞുകൊടുക്കണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. ബൈബിള്‍ വായിച്ചുവായിച്ചുപോയപ്പോള്, എന്നാ പിന്നെ അത് കാര്യമായി അങ്ങ് പഠിച്ചലെന്താണ് കുഴപ്പമെന്നായി അദ്ദേഹത്തിന്റെ ചിന്ത. വിശ്വാസിക്കനൊന്നുമല്ലേലും വെറുതെ ബൈബിള്‍ വായിച്ചുപഠിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അതിനായി അദ്ദേഹം പല റെഫറന്‍സ് ബുക്കുകളും പ്ലാനുകളുമെല്ലാം ഉപയോഗിച്ചു. സാവാധനം അദ്ദേഹത്തിന് തന്റെ നഷ്ടപ്പെട്ടുപോയ വിശ്വാസം കണ്ടെത്താന്‍ കഴിഞ്ഞു. ബൈബിള്‍ വായനയിലൂടെ. പിന്നെ, പ്രാര്‍ത്ഥനയിലൂടെ അദ്ദേഹം ദൈവവുമായി സംസാരിക്കാന്‍ തുടങ്ങി. എന്നിരുന്നാലും ദൈവത്തിന്റെ കൃപ കൊണ്ടാണ് തനിക്ക് ദൈവത്തെ കണ്ടെത്താന്‍ കഴിഞ്ഞതെന്നാണ് അദ്ദേഹം പറയുന്നത്.
അദ്ദേഹത്തിന്റെ ഈ മാനസാന്തരകഥ ഹൗ എ സ്കെപ്റ്റിക്കല്‍ ഫിലോസഫര്‍ ബികേയിം എ ക്രിസ്ത്യന്‍ (How a skeptical philosopher became a christian) എന്ന പേരില്‍ ഒരു ബ്ലോഗായി അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അതില്‍ ത്ര്വീതൈക ദൈവത്തിലുള്ള തന്റെ വിശ്വാസം അദ്ദേഹം ഏറ്റുപറയുന്നു. അവിടുത്തെ കുടുംബത്തിലേക്ക് തന്നെ ചേര്‍ത്തതിനും തന്റെ പാപങ്ങള്‍ പൊറുത്തതിനും അദ്ദേഹം നന്ദിപറയുന്നു. ഏതായാലും ത ന്റെ അവിശ്വാസത്തില്‍ നിന്ന് വിശ്വാസത്തിലേക്കുള്ള യാത്രയെക്കുറിച്ച് ഒരു പുസ്തകമെഴുതുവാനുള്ള ശ്രമത്തിലാണ് അദ്ദേഹം.
Send your feedback to : onlinekeralacatholic@gmail.com