അമേരിക്കന്‍ കോസ്മെറ്റിക് കമ്പനി സഹസ്ഥാപകന്‍
പൗരോഹിത്യത്തിലേക്ക്
ജോര്‍ജ് കൊമ്മറ്റം - മെയ് 2026
അമേരിക്കയിലെ പ്രമുഖ കോസ്മെറ്റിക്സ് കമ്പനിയുടെ സഹസ്ഥാപകന്‍ സ്കോട്ട് ബോര്‍ബ പൗരോഹിത്യത്തിലേക്ക്. മെയ് 23 നാണ് പൗരോഹിത്യം.
ഇ.എല്‍.എഫ് എന്ന കോസ്മെറ്റിക്സ് കമ്പനിയുടെ സഹസ്ഥാപകനായ അദ്ദേഹം കാലിഫോര്‍ണിയായിലെ ഫ്രെസ്നോ രൂപതയ്ക്കുവേണ്ടിയാണ് തിരുപ്പട്ടം സ്വീകരിക്കുന്നത്.
20 വര്‍ഷത്തോളം അദ്ദേഹം ഹെല്‍ത്ത് ആന്റ് ബ്യൂട്ടി ഇന്‍ഡസ്ട്രിയിലായിരുന്നു. 42-ാമത്തെ വയസ്സില്‍ അദ്ദേഹം ദൈവവിളിസ്വികരിച്ചപ്പോള് തന്റെ ആയുഷ്ക്കാലം സമ്പാദ്യം മുഴുവന്‍ അദ്ദേഹം ചാരിറ്റിക്ക് കൊടുത്തു.
തന്നെ 10-ാം വയസിലെ ദൈവം വിളിച്ചുവെങ്കിലും ഇപ്പോഴാണ് താന്‍ മറുപടി കൊടുത്തതെന്നാണ് ബോര്‍ബ പറയുന്നത്.
ദൈവം സൂര്യന് കീഴിലുള്ള എല്ലാ വസ്തുക്കളും കൊണ്ട് തന്നെ അനുഗ്രഹിച്ചുവെന്നും സമ്പത്തും ബിസ്നസ്സും. താന്‍ അതെല്ലാം വേണ്ടുവോളം ആസ്വദിച്ചു. ലോസാഞ്ചലസിലെത്തിയ താന്‍ ഹോളിവുഡ് ലൈഫ്സ്റ്റൈലില്‍ ആകൃഷ്ടനായി. ഞാന്‍ എന്റെ ആത്മവിനെ തന്നെ നഷ്ടപ്പെടുത്തുന്ന അവസ്ഥലിയായിരുന്നു അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു.
എന്നാല്‍ തന്റെ കുടുംബാംഗങ്ങള്‍ തനിക്കുവേണ്ടി പ്രാര്ത്ഥനാനിരതായിരുന്നു.
പരിശുദ്ധ മാതാവാണ് തന്റെ ദൈവവളി സംരക്ഷിച്ചതെന്നാണ് അദ്ദേഹം പറയുന്നത്.
Send your feedback to : onlinekeralacatholic@gmail.com