ദൈവകൃപയില്‍ നിന്ന് നിങ്ങളെ
അകറ്റുന്ന 8 സ്വഭാവങ്ങള്‍ നിങ്ങളിലൂണ്ടോ?
അര്‍പ്പണ - ജൂലൈ 2025
ഒരു കത്തോലിക്കനായിരിക്കുക എന്നാല്‍ എല്ലാ ഞായറാഴ്ചയും പള്ളിയില്‍ പോകുക, കുരിശ് ധരിക്കുക എന്നത് മാത്രമല്ല, ക്രിസ്തീയത എന്നത് വിശ്വാസത്തിലും സ്നേഹത്തിലും അനുസരണയിലും വിശുദ്ധിയിലും വേരൂന്നിയ ഒരു ജീവിതശൈലിയാണ്. അത് ഒരു ആറ്റിറ്റിയൂഡ് ആണ് ആചാരമല്ല. നാം ക്രിസ്തുവിശ്വാസികളാണെങ്കിലും പലപ്പോഴും സഭയുടെ പ്രബോധനങ്ങളെയും നിയമങ്ങളെയും ഖണ്ഡിക്കുന്ന വിധത്തിലുള്ള ഒരു ജീവിതമാണോ നയിക്കുന്നതെന്ന് സ്വയം ചോദിച്ചുനോക്കാം. നല്ല കത്തോലിക്കര്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത 8 കാര്യങ്ങള്‍ ഇതാ...
1. ഗൗരവമായ കാരണമില്ലാതെ ഞായറാഴ്ച കുര്‍ബാന മുടക്കുന്നത്.
ഗൗരവതരമായ കാരണമില്ലാതെ ഞായറാഴ്ച കുര്‍ബാന മുടക്കുന്നത് മാരകപാപമാണ്. ദിവ്യബലിയില്‍ പങ്കെടുക്കാതിരിക്കുന്നത് ദൈവകൃപ നിങ്ങളിലേക്ക് ഒഴുകിയെത്തുന്നതിനെ തടസ്സപ്പെടുത്തും.
2. മാരകപാപാവസ്ഥയില്‍ കുര്‍ബാന സ്വീകരിക്കുന്നത്
നാം മാരകപാപം ചെയ്തിട്ടുണ്ടെങ്കില്‍ കുമ്പസാരിക്കാതെ കുര്‍ബാന സ്വീകരിക്കരുത്. അങ്ങനെ ചെയ്താല്‍ അത് ഗൗരവമായ പാപമാണ്.
3. ലിവിംഗ് ടുഗതര്‍
വിവാഹമെന്ന കുദാശ സ്വീകരിക്കാതെ ലിവിംഗ് ടുഗതര്‍ എന്നത് ഗൗരവതരമായ പാപവും സഭയുടെ പ്രബോധനങ്ങള്‍ക്ക് എതിരുമാണ്.ഇന്നത്തെ സംസ്ക്കാരത്തില്‍ അത് സ്വീകാര്യമായി തോന്നാമെങ്കിലു, കത്തോലിക്കരെ സംബന്ധിച്ച് അത് പാപമാണ്.
4. കുമ്പസാരത്തെ അവഗണിക്കുന്നത്
നല്ലൊരു കത്തോലിക്കനാകണമെങ്കില്‍ പതിവായി ആത്മശോധന നടത്തുകയും കുമ്പസാരിക്കുകയും വേണം.
5. ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപോയഗിക്കുകയോ, അബോര്‍ഷനെ സപ്പോര്‍ട്ട് ചെയ്യുകയോ ചെയ്യുന്നത്
ഓരോ മനുഷ്യജീവനും വിലയുള്ളതാണ്. ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതും അബോര്‍ഷനെ പിന്തുണക്കുന്നതും ദൈവകൃപ നമ്മിലേക്കൊഴുകുന്നത് തടസ്സപ്പെടുത്തും.
6. പരദുഷണം, അപഖ്യാതി, നുണ
മറ്റുള്ളവരെ കുറിച്ച് പരദൂഷണം പറയുന്നതും നുണപറഞ്ഞുപരത്തുന്നതും അവരുടെ സത്പേര് കളങ്കപ്പെടുത്തുന്നതും ദൈവകൃപ നമ്മില്‍ നിന്നകറ്റും.
7. ക്ഷണിക്കുവാന്‍ മടിക്കുന്നത്
ഹൃദയത്തില്‍ മറ്റുള്ളവരോട് ദേഷ്യവും വെറുപ്പും കാത്തുസൂക്ഷിക്കുന്നതും ക്ഷമിക്കാതിരിക്കുന്നതും കൃപയെ തടസ്സപ്പെടുത്തും.
8. പ്രാര്‍ത്ഥനയും ദൈവവചനവും അവഗണിക്കുന്നത്
പ്രാര്‍ത്ഥിക്കുവാനും ബൈബിള്‍ വായിക്കുവാനും നമുക്ക് താല്പര്യമില്ലെങ്കില് നാം ദൈവത്തില്‍ നിന്ന് അകലെയാണ്. ദൈവവുമായി ബന്ധമില്ലാത്ത വിശ്വാസം നിര്‍ജ്ജീവമാണ്.
ഈ സ്വാഭാവങ്ങളൊക്കെയുണ്ടങ്കിലും നിങ്ങള്‍ക്ക് ദൈവം എപ്പോഴും സമീപസ്ഥനാണ്. അനുതാപത്തോടെ അവിടുത്തെ സമീപിച്ചാല്‍ കൃപയുടെ നീര്‍ച്ചാലുകള്‍ നിങ്ങളിലേക്ക് വീണ്ടമൊഴുകും. തീര്‍ച്ച.
Send your feedback to : onlinekeralacatholic@gmail.com