സി. കോണ്‍സിലിയ ജയിലില്‍ കഴിഞ്ഞത് 14 മാസം;
ഒടുവില്‍ നിരപരാധിയെന്ന് കോടതി
സ്റ്റാഫ് റിപ്പോര്‍ട്ടര്‍ - ജൂണ്‍ 2026
റാഞ്ചി| ജാര്‍ഖണ്ഡ്: കെട്ടിച്ചമച്ച് ശിശുക്കടത്ത് കേസില്‍ 14 മാസത്തോളം ജയിലില്‍ കഴിയേണ്ടിവന്ന വി. മദര്‍ തെരേസയുടെ മിഷനറീസ് ഒഫ് ചാരിറ്റി സഭയിലെ സി. കോണ്‍സിലിയ നിരപരാധിയെന്ന് കോടതി. കേസില്‍ ഉള്‍പ്പെട്ട മറ്റ് രണ്ടുപേരെയും കോടതി വെറുതെ വിട്ടു. റാഞ്ചി സിവില്‍ കോടതിയുടേതാണ് ഈ വിധി.
2018 ല്‍ കള്ളക്കേസില്‍ കുടുക്കിയ സി. കോണ്സിലിയായ്ക്ക് ജാമ്യം ലഭിച്ചത് 3 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു. നീണ്ട 8 വര്‍ഷത്തെ നിയമപരമായ പോരാട്ടങ്ങള്‍ക്കൊടുവിലാണ് അവരുടെ നിരപരാധിത്വം തെളിയിക്കപ്പെട്ടത്.
കന്യാസ്ത്രിമാരുടെ റാഞ്ചിയിലെ കുട്ടികളുടെ സെന്ററില്‍ നിന്ന് 14 ദിവസം പ്രായമുള്ള കുഞ്ഞിനെ 50,000 രൂപയ്ക്ക് വിറ്റു എന്നതായിരുന്നു ആരോപണം. അതിന്റെ പേരില്‍ സിസ്റ്ററും മറ്റ് രണ്ടുപേരും അറസ്റ്റ് ചെയ്യപ്പെട്ടു. തുടര്‍ന്ന് റാഞ്ചിയിലെ ഹിനുവിലെമിഷണറീസ് ഓഫ് ചാരിറ്റി സെന്റര്‍ അടച്ചുപൂട്ടി. അവിടെ ഉണ്ടായിരുന്ന 24 കുഞ്ഞുങ്ങളെ മറ്റുകയും ചെയ്തു. പ്രതികാരബുദ്ധിയോടെ ഉദ്യോഗസ്ഥര്‍ മദര്‍ തെരേസയുടെ സ്ഥാപനങ്ങളില്‍ റെയ്ഡുകള്‍ നടത്തി അവരെ നിരന്തരം വേട്ടയാടി.
എന്നാല്‍ കൊടിയ പ്രതിസന്ധികള്‍ക്കിടയിലും സഹോദരിമാര്‍ മദര്‍ തെരേസയുടെ മൂല്യങ്ങള്‍ മുറുകെപ്പിടിച്ച് തങ്ങളുടെ സേവനം തുടര്‍ന്നുപോന്നു. ഒടുവില്‍ സത്യം ജയിച്ചു.
ഇത് സത്യത്തിന്റെയും പ്രാര്‍ത്ഥനയുടെയും അചഞ്ചലമായ വിശ്വാസത്തിന്റെയും വിജയമാണെന്ന് റാഞ്ചി മുന്‍ സഹായമെത്രാന്‍ ഡോ. തിയോഡാര്‍ മസ്ക്രനാസ് അഭിപ്രായപ്പെട്ടു.
ഉപവിയുടെ സഹോദരിമാരുടെ മുഴുവന്‍ സ്ഥാപനങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്നതിനുള്ള ഗൂഡ അജണ്ടയുടെ ഭാഗമായിരുന്നു ഇത്. (image courtsey: catholicconnect.in).
Send your feedback to : onlinekeralacatholic@gmail.com