ദേശീയ പതാകയില്‍ തന്നെ ബൈബിള്‍ ഉള്ള രാജ്യമോ?
ജിയോ ജോര്‍ജ് - ഓഗസ്റ്റ് 2025
ലോകത്തില്‍ അനേകം ക്രൈസ്തവ രാജ്യങ്ങളുണ്ട്. എല്ലാ രാജ്യങ്ങളുടെയും ഭരണഘടനയും മൂല്യങ്ങളും അടിയുറച്ചിരിക്കുന്നത് ബൈബിള്‍ മൂല്യങ്ങളില്‍ തന്നെയാണ് താനും. എന്നാല്‍ രാജ്യമുണ്ട് അതിന്റെ പതാകയില്‍ തന്നെ ബൈബിള്‍ ഉണ്ട്. ആ രാജ്യമാണ് ഡൊമിനിക്കന്‍ റിപ്പബ്ലിക്.
ഒറ്റ നോട്ടത്തില്‍ പതാകയുടെ മദ്ധ്യത്തില്‍ വെളുത്ത നിറത്തില്‍ ഒരുകുരിശ് കാണാം. അതിന് നടുവിലായി ചെറിയ കുരിശും തുറന്നുവെച്ചിരിക്കുന്ന ബൈബിളും കാണാം. ദൈവത്തെ അവര്‍ തങ്ങളുടെ രാജ്യത്തിന്റെ സര്‍വ്വസ്വവുമായി അവര്‍ കരുതുന്നു. പ്രകൃതിദുരന്തങ്ങളില്‍ നിന്ന് തങ്ങളെ കാത്തുരക്ഷിക്കുന്നത് തങ്ങളുടെ കര്‍ത്താവാണെന്ന് അവര്‍ വിശ്വസിക്കുന്നു. ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ അയല്‍രാജ്യമാണ് രാജ്യമാണ് പലപ്പോഴും പ്രകൃതിദുരന്തങ്ങള്‍ കടന്നുവരുന്ന ഹെയ്തി.
ഡൊമിനിക്കന്‍ ജനതയില്‍ 60 ശതമാനം ആളുകളും കത്തോലിക്കരാണ്. പതാകയില്‍ ബൈബിള്‍ മുദ്ര ചെയ്തിട്ടുണ്ടെന്നു മാത്രമല്ല അബോര്ഷന് പൂര്‍ണമായും നിരോധിച്ചിട്ടുള്ള രാജ്യവുമാണ് ഇത്.
കുരിശും മറ്റ് ക്രൈസ്തവ ചിഹ്നങ്ങളും പതാകയില്‍ പതിപ്പിച്ചിട്ടുള്ള രാജ്യങ്ങള്‍ വേറെയുണ്ടെങ്കിലും ബൈബിള്‍ തന്നെ ആലേഖനം ചെയ്തിരിക്കുന്ന ദേശീയ പതാകയുള്ള രാജ്യം ഒന്നുമാത്രം. വത്തിക്കാന്റെ പതാകയില്‍ പോലുമില്ല അത് എന്നതാണ് സത്യം.
Send your feedback to : onlinekeralacatholic@gmail.com