ദൈവം വിളിക്കുമ്പോള്‍ പ്രായമൊക്കെ എന്ത്?
98-ാം വയസില്‍ മാമ്മോദീസ സ്വീകരിച്ച് മുന്‍ പട്ടാളക്കാരന്
സ്റ്റാഫ് റിപ്പോര്‍ട്ടര്‍ - ജൂലൈ 2026
രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത അമേരിക്കന്‍ സൈനികനായ റെയ്മണ്ട് മാര്ട്ടിന് സീനിയര്‍, 98-ാം വയസില്‍ കത്തോലിക്കസഭയില്‍ അംഗമായി. കത്തോലിക്ക വിശ്വാസിയായിരുന്ന ഭാര്യയുടെ സ്വാധീനവും ഡീക്കന്‍ ജാക്ക് ട്രൊവിനോ റെയ്മണ്ടുമായുള്ള സൗഹൃദവുമാണ് ജീവിതസായഹ്നത്തില്‍ അദ്ദേഹത്തെ കത്തോലിക്കവിശ്വാസത്തിലേക്ക് കൈപിടിച്ചുനടത്തിയത്.
രണ്ടാം ലോകഹായുദ്ധക്കാലത്ത് സൈനികനായി സേവനം ചെയ്തശേഷം അദ്ദേഹം 27 വര്‍ഷത്തോളം അമേരിക്കയിലെ ഇല്ലിനോയില്‍ പോലീസ് ഉദ്യോഗ്സഥനായി സേവനം ചെയ്തു. ഭാര്യയുടെ മരണശേഷം 2025 ലാണ് അദ്ദേഹം ഡീക്കനെ പരിചയപ്പെടുന്നത്. താന്‍ ഇത്രയും കാലം മാമ്മോദീസ സ്വീകരിച്ചിട്ടില്ലെന്നും എന്നാല്‍ ഭാര്യയോടൊപ്പം കുര്‍ബാനയില്‍ പങ്കെടുക്കുകയും ജപമാലയും മനസ്താപപ്രകരണവും പതിവായ ചൊല്ലാറുണ്ടെന്നും അദ്ദേഹം ആത്മസുഹൃത്തായ ഡീക്കനോട് പറഞ്ഞു.തനിക്ക് സഭയില്‍ അംഗമാകുവാന്‍ ആഗ്രഹമുണ്ടെന്നും അറിയിച്ചു. അതിനിടയില്‍ രോഗബാധിതനായ അദ്ദേഹം വീണ്ടു ജീവിതത്തിലേക്ക് തിരികെവന്നു. മാമ്മോദീസ സ്വീകരിക്കണമെന്ന ആഗ്രഹം കൂടുതല്‍ ശക്തമായി. അദ്ദേഹത്തിന്റെ മോശമായ ആരോഗ്യസ്ഥിതിയും ആഴമേറിയ വിശ്വാസവും കണക്കിലെടുത്ത് ബിഷപ്പിന്റെ അനുവാദത്തോടെ വികാരി അദ്ദേഹത്തിന് മാമ്മോദീസ നല്കി. മൂന്ന് പ്രാരംഭകൂദാശകളായ മാമ്മോദീസ, സ്ഥൈര്യലേപനം, ദിവ്യകാരുണ്യം എന്നിവ ഒരുമിച്ച് സ്വീകരിച്ച അദ്ദേഹത്തിന്റെ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറഞ്ഞൊഴുകി.
ജീവിതത്തിലെ അവസാനവിനാഴികകളില് വിശ്വാസമെന്ന അമുല്യനിധി കണ്ടെത്തിയ അദ്ദേഹം വേഗം തന്നെ വൈറലായി.
(ഫോട്ടോ കടപ്പാട്: സണ്‍ഡേ ശാലോംന്യൂസ്)
Send your feedback to : onlinekeralacatholic@gmail.com