ക്രിസ്തു ജയന്തി കോളജിന് ഡീംഡ് യൂനിവേഴ്സിറ്റി പദവി
ജോര്‍ജ് കൊമ്മറ്റം - ജൂലൈ 2025
പള്ളികള്‍ക്കൊപ്പം പള്ളിക്കൂടങ്ങള്‍ വേണമെന്ന് നിര്‍ദ്ദേശിച്ച വി. ചാവറയച്ചന് സ്ഥാപിച്ച സി.എം.ഐ സഭയുടെ കീഴിലുള്ള ബാംഗ്ലൂരിലെ ക്രിസ്തു ജയന്തി കോളജിന് ഡീംഡ് യൂനിവേഴ്സിറ്റി പദവി.
സി.എം.ഐ സഭയുടെ കീഴില്‍ ഡിംഡ് യൂനിവേഴ്സിറ്റി പദവി ലഭിക്കുന്ന രണ്ടാമത്തെ കോളജാണ് ക്രിസ്തു ജയന്തി. നേരത്തെ ബാംഗ്ലൂരിലെ ക്രൈസ്റ്റ് കോളജിന് ഡീംഡ് യൂനിവേഴ്സിറ്റി പദവി ലഭിച്ചിരുന്നു.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനകളെ പരിഗണിച്ച് കേന്ദ്ര വിദ്യാഭ്യാസ വകുപ്പാണ് ക്രിസ്തു ജയന്തി കോളജിനെ ഡീംഡ് യുനിവേഴ്സിറ്റി പദവിയിലേക്ക് ഉയര്‍ത്തിയത്.
സി.എം.ഐ സഭയുടെ കോട്ടയം പ്രോവിന്സിന്റെ കീഴിലാണ് ഈ കോളജ്. കോട്ടയം സെന്റ് ജോസഫ്സ് പ്രോവിന്‍സ് പ്രൊവിന്‍ഷ്യാല്‍ ഡോ. എബ്രാഹം വെട്ടിയാങ്കല്‍ യുണിവേഴ്സിറ്റി ചാന്‍സലറും ഡോ. അഗസ്റ്റിന് ജോര്‍ജ് കൊച്ചുവേലി ആക്ടിംഗ് വൈസ് ചാന്‍സലറുമായി.
ബാംഗ്ലൂര്‍ നഗരത്തിലെ കൊത്തന്നൂരില് 25 വര്‍ഷം മുമ്പാണ് കോളജ് അരംഭിച്ചത്. ഫാ. ജോസ്കുട്ടി പടിഞ്ഞാറേപിടീകയായിരുന്നു ആദ്യ പ്രിന്‍സിപ്പാള്‍. അദ്ദേഹമാണ് കോളജിന്റെ വികസനത്തിന് അടിത്തറ പാകിയ ത്. അദ്ദേഹത്തിനുശേഷം സ്ഥാനമേറ്റെടുത്ത ഫാ. അഗസ്റ്റിന് കൊച്ചുവേലി കോളജിനെ ഉയരങ്ങളിലേക്ക് നയിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ ബെസ്റ്റ് ക്ലീന്‍ ആന്‍ഡ് സ്മാര്‍ട്ട് കാമ്പസിനുള്ള ഗോള്‍ഡ് റേറ്റിംഗ് കാമ്പസ് സ്റ്റാറ്റസ് അവാര്‍ഡ് ക്രിസ്തു ജയന്തി കോളജിന് നേരത്തെ ലഭിച്ചിരുന്നു.
അക്കാദമിക് രംഗത്തുമാത്രമല്ല കലാകായിക മേഖലകളിലും ക്രിസ്തുജയന്തി കോളജ് മുമ്പന്തിയിലാണ്. വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലായി 15000 ലധികം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു.
Send your feedback to : onlinekeralacatholic@gmail.com