ലോകത്തിലെ ഏറ്റവും ബുദ്ധിമാനായ മനുഷ്യനും പറയുന്നു-ക്രിസ്തു ദൈവം തന്നെ
സ്റ്റാഫ് റൈറ്റര്‍ - ജൂണ്‍ 2025
ലോകത്തിലെ ഏറ്റവും കൂടിയ ഐ.ക്യൂ ഉള്ള സൗത്ത് കൊറിയന്‍ ശാസ്ത്രജ്ഞ ന്റെ ക്രിസ്തു ദൈവമാണ് എന്ന വാക്കുകളാണ് ഇപ്പോള്‍ ലോകം മുഴുവന്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലാണ് അദ്ദേഹം തന്റെ വിശ്വാസം ഏറ്റുപറഞ്ഞ് കൈയടി നേടിയിരിക്കുന്നത്.
യൂംഗ്ഹൂണ് കിം എന്നാണ് അദ്ദേഹത്തിന്റെ പേര്. അദ്ദേഹത്തിന്റെ ഐ.ക്യു 276 ആണ്. ലോകത്തിലെ ഏറ്റവും കൂടിയ ഐ.ക്യു ഹോള്‍ഡറാണ് ഞാന്‍. ക്രിസ്തു ദൈവമാണെന്നും, വഴിയും സത്യവും മാര്‍ഗ്ഗവുമാണെന്ന് താന്‍ വിശ്വസിക്കുന്നുവന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഒരണ്ടു ദിവസം കൊണ്ട് തന്നെ അദ്ദേഹത്തിന്റെ 14 മില്യണ്‍ വ്യൂസും 250000 ലൈക്ക്സും നേടിയിരുന്നു.
ശാസ്ത്രജ്ഞനും 36 കാരനുമായ തന്റെ വാക്കുകള്‍ വൈറലായതു കണ്ടണ്ട അദ്ദേഹം പറയുന്നത് ഈ അവസരം അനേകം ആത്മാക്കളെ ദൈവത്തിലേക്ക് നയിക്കാന്‍ താന്‍ ഉപയോഗിക്കും എന്നാണ്.
കത്തോലിക്ക സഭയുടെ കാഴ്ചപ്പാട് അനുസരിച്ച് ദൈവത്തിന്റെ അസ്തിത്വം നമുക്ക് ബുദ്ധികൊണ്ട് മാത്രം തിരിച്ചറിയാന്‍ കഴിയുമെന്നു തന്നെയാണ്. കാറ്റക്കിസം പറയുന്നു: എല്ലാത്തിന്റെയും ആദ്യകാരണവും അന്ത്യവുമായ ദൈവത്തെ, സൃഷ്ട വസ്തുക്കളില്‍ നിന്ന് മനഷ്യന്റെ ബുദ്ധിയുടെ വെളിച്ചത്തില്‍ കൃത്യമായി മനസ്സിലാക്കാന്‍ കഴിയുമെന്നാണ്.
കിം ന്യൂറോ സ്റ്റോറി എന്ന എ-ഐ ഡ്രിവണ്‍ ബ്രെയ്ന്‍ ഹെല്‍ത്ത് സൊലൂഷന് കമ്പനിയുടെ സ്ഥാപകനാണ്.
Send your feedback to : onlinekeralacatholic@gmail.com