90 വര്‍ഷത്തെ വ്യത്യാസം,
പക്ഷേ ന്യൂജന്‍ വിശുദ്ധന്മാര്ക്ക് വല്ലാത്ത സാമ്യം
ജോര്‍ജ് കൊമ്മറ്റം - സെപ്തംബര്‍ 2025
വി. കാര്‍ലോ അക്യൂട്ടിസും വി. ഫ്രസാത്തിയും തമ്മില്‍ 90 വര്‍ഷത്തെ വ്യത്യാസമുണ്ട്. ഒരാള്‍ 15 മത്തെ വയസ്സില്‍ മരിച്ചു. ഒരാള്‍ 24-ാമത്തെ വയസ്സില്‍ മരിച്ചു. അതൊന്നുമല്ല പ്രശ്നം. മറിച്ച് അവരുടെ വിശുദ്ധി നിറഞ്ഞ ജീവിതത്തിന് വല്ലാത്ത സാമ്യം. ഇതാ 10 സാമ്യങ്ങള്‍...
1. സ്ഥിരമായി കൂദാശകള്‍ സ്വീകരിച്ചിരുന്നു.
വി. അക്യൂട്ടിസ് വിശുദ്ധ കുര്‍ബനയില്‍ സ്ഥിരം പങ്കെടുക്കുകയും. വി.കുര്‍ബാന സ്വര്‍ഗ്ഗത്തിലേക്കുള്ള ഹൈവേ ആണന്ന് പറയുകയും ചെയ്തു. വി. ഫ്രസാത്തിയും ഡെയ്ലി കുര്‍ബാനയില്‍ പങ്കെടുത്തിരുന്നു. മണിക്കൂറുകളോളം ആരാധനയിലും മുഴുകുമായിരുന്നു.
2. സമ്പന്ന കുടുംബങ്ങളില്‍ ജനിച്ചവര്‍
രണ്ടുപേരും നല്ല സാമ്പത്തികമുള്ള കുടുംബത്തിലാണ് ജനിച്ചുവളര്‍ന്നത്. എന്നാല്‍ രണ്ടുപേര്‍ക്കും ഇഷ്ടം പാവങ്ങള്‍ക്കുവേണ്ടി ജീവിക്കുവാനായിരുന്നു.
3. ഉപവിയും സേവനവും ഇഷ്ടപ്പെട്ടവര്‍
ഉദാരമനസ്സോടെ രണ്ടുപേരും പാവപ്പെട്ടവരെയും ഭവനരഹിതരെയും സഹായിച്ചു.
4. വിശ്വാസതീക്ഷണതയില്ലാത്ത കുടുംബത്തില്‍ പിറന്നവര്‍
രണ്ടുപേരുടെയും കുടുംബം നല്ല തീക്ഷണതയുള്ള കത്തോലിക്കരായിരുന്നില്ല. പക്ഷേ മക്കള്‍ മൂലം അവര്‍ ദൈവത്തിലേക്ക് കൂടുതല്‍ അടുത്തു.
5. ദിവ്യകാരുണ്യ വിശ്വാസികള്‍
രണ്ടുപേര്‍ക്കും ദിവ്യകാരുണ്യത്തോട് ഭയങ്കര ഭക്തിയായിരുന്നു. വ്യക്തിപരമായ പ്രാര്‍ത്ഥനയും ഇഷ്ടമായിരുന്നു.
6. മാതാവിനോട് ഭക്തിയുള്ളവര്‍
രണ്ടുപേര്‍ക്കും പരിശുദ്ധ അമ്മയോട് വലിയ ഭക്തിയായിരുന്നു. എല്ലാ ദിവസവും ജപമാല ചൊല്ലിയിരുന്നു.
7. മൃഗങ്ങളെ ഇഷ്ടപ്പെട്ടിരുന്നവര്‍
രണ്ടുപേര്‍ക്കും വളര്‍ത്തുമൃഗങ്ങളോട് വലിയ ഇഷ്ടമായിരുന്നു. പട്ടിയെയും പൂച്ചയെയും അവര്‍ വളര്‍ത്തിയിരുന്നു.
8. കഴിവുകള്‍ സുവിശേഷവത്ക്കരണത്തിന് ഉപയോഗിച്ചവര്‍
കാര്‍ലോ ദിവ്യകാരുണ്യാത്ഭുതങ്ങളുടെ ഒരു വെബ്സൈറ്റ് നിര്‍മ്മിച്ചിരുന്നു. ഫ്രസാത്തി കാത്തലിക് ആക്ഷന്‍ എന്ന സംഘടനയില്‍ പ്രവര്‍ത്തിക്കുകയും സാമൂഹ്യനീതിക്കുവേണ്ടി നിലകൊള്ളുകയും ചെയ്തിരുന്നു.
9. സന്തോഷത്തോടെ വിശുദ്ധജീവിതം നയിച്ചവര്‍
സന്തോഷം കൊണ്ടിരിക്കാന് വയ്യ എന്നു പറഞ്ഞപോലെ അവര്‍ അതീവ സന്തോഷമുള്ളവരും മറ്റുള്ളവരിലേക്ക് സന്തോഷം പ്രസരിപ്പിക്കുന്നവരുമായിരുന്നു.
10. സാധാരണജീവിതത്തില്‍ വിശുദ്ധിയുടെ മാതൃക
സാധാരണ മനുഷ്യരെപ്പോലെ ജീവിക്കുകയും എല്ലാ വിധ ഹോബികളും സന്തോഷങ്ങളും ആസ്വദിക്കുകയും ചെയ്തിരുന്നവര്‍. അമാനുഷികരായിരുന്നില്ല.
Send your feedback to : onlinekeralacatholic@gmail.com