ക്യമാറ കന്യാസ്ത്രിക്ക് ജെംയിസ് അല്‍ബെറിയോണ്‍ മാധ്യമ അവാര്‍ഡ്
ജോര്‍ജ് കൊമ്മറ്റം - ഓഗസ്റ്റ് 2025
ക്യാമറ കന്യാസ്ത്രി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സി. ലിസ്മി പാറയില്‍ ഇന്ത്യന്‍ കാത്തലിക് പ്രസ് അസോസിയേഷന്റെ ജെയിംസ് അല്‍ബെറിയോണ്‍ മാധ്യമ അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടു. മീഡിയ പ്രൊഡക്ഷന്‍ രംഗത്ത് മികച്ച സംഭാവനകള്‍ക്കുള്ളതാണ് പ്രശസ്തമായ ആ അവാര്‍ഡ്. പൂനയില്‍ സെപ്തംബര്‍ 20 ന് നടക്കുന്ന ചടങ്ങില്‍ സി. ലിസ്മിക്ക് അവാര്‍ഡ് സമ്മാനിക്കും.
മീഡിയ മിനിസ്ട്രിയില്‍ മികച്ച സംഭാവനകള്‍ നല്‍കിയിട്ടുള്ള സി. ലിസ്മി 25 ഷോര്‍ട്ട് ഫിലിമുകളും 250 ലധികം വീഡിയോ ആല്‍ബങ്ങളും 150 ഓളം ഡോക്യുമെന്റെ റികളും 100-ലധികം ഇന്റര്‍വ്യൂകളും തയാറാക്കിയിട്ടുണ്ട്.
തന്റെ വിശ്വാസത്തെ ചലച്ചിത്രനിര്‍മ്മാണവുമായി സംയോജിപ്പിച്ചതിന് ആദ്യം വിമര്‍ശനങ്ങള്‍ നേരിട്ടുവെങ്കിലും ഇപ്പോള്‍ ഒരുകൈയില്‍ ജപമാലയും മറുകൈയില്‍ ക്യാമറയുമായി സി. ലിസ്മി മുന്നേറുന്നു.
സോഷ്യല്‍ മീഡിയിയല്‍ പോസിറ്റീവ് മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന കണ്ടന്റ് ഇല്ലെന്ന വിശ്വാസത്തില്‍ നിന്നാണ് 2007 ല്‍ സി.ലിസ്മി തന്റെ ആദ്യ വീഡിയോ ഷൂട്ട് ചെയ്തത്.
നേരത്തെ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഫീനിക്സ് അവാര്‍ഡ് ലഭിച്ചിരുന്നു. വത്തിക്കാന്‍ ഇന്റര്‍നാഷണല്‍ കോണ്ഫ്രന്സില് പങ്കെടുത്ത ആദ്യത്തെ ഇന്ത്യന്‍ കന്യാസ്ത്രിയുമാണ് സി.ലിസ്മി.
സി.എം.സി. സന്യാസസഭാംഗമായ സി. ലിസ്മിയുടെ ക്യാമറ നണ് യൂട്യൂബ് ചാനലിന് 5.2കെ സബ്സ്ക്രൈബേര്‍സുണ്ട്.
മീഡിയ മാര്‍വെല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന വാഴ്ത്തപ്പെട്ട ജെയിംസ് അല്ബെറിയോണിന്റെ നാമത്തില്‍ സൊസൈറ്റി ഓഫ് സെന്റ് പോളും ഇന്ത്യന്‍ കാത്തലിക് പ്രസ് അസോസിയേഷനും ചേര്‍ന്ന് ഏര്‍പ്പെടുത്തിയിരിക്കുന്നതാണ് ഈ അവാര്‍ഡ്.
Send your feedback to : onlinekeralacatholic@gmail.com