ഇറാക്കില്‍ 450 കുഞ്ഞുങ്ങള്‍ ആദ്യകുര്‍ബാന സ്വീകരിച്ചു
സ്റ്റാഫ് റൈറ്റര്‍ - ജൂണ്‍ 2025
ക്രൈസ്തവന്റെ ചോര വീണു കുതിര്‍ന്ന മണ്ണില്‍ ഒരു കാലത്തും സഭ വേരറ്റുപോകുകയില്ല, മറിച്ച് തഴച്ചുവളരുമെന്ന പ്രവചനങ്ങള്‍ സത്യമാണെന്നു തെളിയിച്ചുകൊണ്ട് ഇറാക്കിലെ ക്വറാഘോഷില് 450 കുഞ്ഞുങ്ങളുടെ ആദ്യകുര്‍ബാന സ്വീകരണം.
നിര്‍ബന്ധിതമായി പലായനം ചെയ്യപ്പേടേണ്ടിവരികയും സ്വന്തം മാതൃരാജ്യത്തേക്ക് മടങ്ങിവരികയും ചെയ്ത വിശ്വാസികളുടെ വിശ്വാസതീക്ഷണതയെ ആദ്യകുര്‍ബാന സ്വീകരണത്തിന് മുഖ്യകാര്‍മ്മികത്വം വഹിച്ച ആര്‍ച്ചുബിഷപ് ബെനഡിക്റ്റസ് ഹാന്നോ അഭിനന്ദിച്ചു.
ഇറാക്കില്‍ നിന്ന് ക്രൈസ്തവരെ തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ 2014 ല്‍ കിരാതമായ പീഡനങ്ങള്‍ അഴിച്ചുവീട്ട ഇസ്ലാമിക് സ്റ്റേറ്റ് ക്രിസ്തീയമായ സര്‍വ അടയാളങ്ങളും ഇറാക്കിന്റെ മണ്ണില്‍ നിന്ന് തുടച്ചുനീക്കിയെങ്കിലും ക്രൈസ്തവ വിശ്വാസം അവര്‍ക്ക് തൂത്തെറിയാനായില്ല. അനേകര്‍ തങ്ങളുടെ വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ചു. പതിനായിരങ്ങള്‍ സര്‍വതും ഉപേക്ഷിച്ച് പലായനം ചെയ്തു.
ഇസ്ലാമിക് സ്റ്റേറ്റ് നാമാവശേഷമായതോടെ 2017 ല്‍ പലായനം ചെയ്ത ക്രൈസ്തവരില്‍ കുറെപ്പേര് തിരികെയത്തി തങ്ങളുടെ ദേവാലയങ്ങളും വീടുകളും പുനര്‍നിര്‍മ്മിച്ചു.
ഇറാക്കിലെ നിനവേ പ്രോവിന്സിലെ ക്വറാഘോഷാണ് അവിടെ ഏറ്റവും കൂടുതല്‍ ക്രൈസ്തവര്‍ വസിക്കുന്ന സ്ഥലം. 2014 ല്‍ 60,000 ക്രൈസ്തവര്‍ ഉണ്ടായിരുന്ന അവിടെ ഇപ്പോള്‍ 30,000 ക്രൈസ്തവര്‍ മാത്രമാണ് അവശേഷിക്കുന്നത്.
2021 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ക്വറാഘോഷ് സന്ദര്‍ശിക്കുകയും അവിടുത്തെ ഗ്രാന്‍ഡ് ഇമാക്കുലേറ്റ് കണ്‍സപ്ഷന്‍ കത്തീഡ്രലില്‍ വെച്ച് വിശ്വാസിഗണത്തെ കാണുകയും ചെയ്തിരുന്നു.
Send your feedback to : onlinekeralacatholic@gmail.com