കാന്തമാലില്‍ ക്രൈസ്തവന് രക്തസാക്ഷിത്വം വരിച്ച
മണ്ണില്‍ പുതിയ ദേവാലയം
പുരുഷോത്തം നായ്ക് - മെയ് 2025
കാന്തമാലില്‍ ക്രൈസ്തവ പീഡന കാലത്ത് പ്രൊട്ടസ്റ്റന്റ് വിശ്വാസി ജീവനോടെ ചുട്ടെരിക്കപ്പെട്ട മണ്ണില്‍ പുതിയ കത്തോലിക്ക ദേവാലയം ഉയര്‍ന്നു. കട്ടക് ഭൂവനേശ്വര്‍ ആര്‍ച്ചുബിഷപ് ജോണ്‍ ബറുവ പുതിയ ദേവാലയം ആശീര്‍വദിച്ചു. ഒഡീഷയിലെ പതാംഗ് ഇടവകയുടെ കീഴിലുള്ള 11 സബ്സറ്റേഷനുകളിലൊന്നാണ് ഗഡ് രിക്ക. ഇവിടെയാണ് വി. മിഖായേലി ന്റെ നാമത്തിലുള്ള ദേവാലയം ആശിര്‍വദിക്കപ്പെട്ടത്. 45 ക്രൈസ്തവ കുടുംബങ്ങളാണ് അവിടെയുള്ളത്.
ഒഡീഷയിലെ കാന്തമാലില്‍ നിന്ന് ക്രൈസ്തവരെ ഉൂലനം ചെയ്യുവാന്‍ മതമൗലികവാദികള്‍ ആഗ്രഹിച്ചു. എന്നാല്‍ ദൈവത്തിന്റെ ശക്തമായ കരങ്ങള്‍ക്കു കീഴെ അവര്‍ പരാജയപ്പെട്ടുവെന്ന് അദ്ദേഹം വചനസന്ദേശ മധേ്യ സൂചിപ്പിച്ചു. പുതിയ ദേവാലയം എെക്യത്തിന്റെ യും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഭവനമായിരിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ലെ ക്രൈസ്തവ പീഡനനാളില് പ്രൊട്ടസ്റ്റന്റ് വിശ്വാസിയായിരുന്ന ഗവണ്മെന്റ് അദ്ധ്യാപകനെ അക്രമികള്‍ പിടികൂടി, അടുത്തുായിരുന്ന കത്തോലിക്ക ദേവാലയത്തിലേക്ക് വലിച്ചിഴച്ചുകൊുവന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. തന്റെ കത്തോലിക്ക വിശ്വാസം ഉപേക്ഷിക്കുവാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് വഴങ്ങാതെ രക്തസാക്ഷിത്വം വരിക്കുകയായിരുന്നു.
രക്തസാക്ഷിയുടെ ചാരം വീണ മണ്ണില്‍ നിന്ന് ഉയര്‍ന്നുവന്ന പുതിയ ദേവാലയം ഒറീസ്സയിലെ ക്രൈസ്തവര്‍ക്ക് പുതിയ പ്രതീക്ഷ നല്‍കുമെന്ന് പതാംഗി ഇടവകയിലെ കാറ്റക്കിസ്റ്റായ ബെനാന്സിയോ പ്രഥാന് പറഞ്ഞു. ദൈവം ഞങ്ങളെ ഉപേക്ഷിച്ചിട്ടില്ലെന്നും അത് ഞങ്ങള്‍ക്ക് കൂടുതല്‍ ധൈര്യവും പ്രതീക്ഷയും നല്‍കുന്നുവെന്നും നൂറുക്കണക്കിനാളുകളുടെ ജീവിതത്തില്‍ ക്രിസ്തുവിലുള്ള വിശ്വാസം വീണ്ടൂം പുതുക്കിപ്പണിയുവാന്‍ ഇത് ഇടയാക്കിയെന്നും അദ്ദേഹം മാറ്റേഴ്സ് ഇന്ത്യയോട് പറഞ്ഞു.
രക്തസാക്ഷിത്വം വരിച്ചിട്ട് വര്‍ഷത്തിനുശേഷമാണ് ആ മണ്ണില്‍ പുതിയൊരു ദേവാലയം പണിയപ്പെട്ടത്. പതാംഗ് ഇടവക വികാരി ഫാ. സെബാസ്റ്റ്യന്‍ തോട്ടുകരയാണ് പുതിയ ദേവാലയനിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത്.
2008 ലെ ക്രൈസ്തവപീഡനം അവരുടെ വിശ്വാസത്തെ കൂടുതല്‍ ദൃഡപ്പെടുത്തിയെന്നും ഇ ദേവാലയം അവരെല്ലാവരും കൂടി സ്വന്തം പണിതതാണെന്നും അക്രമങ്ങള്‍ക്ക് ഇവിടുത്തെ ക്രൈസ്തവരുടെ വിശ്വാസത്തെ ഇല്ലായ്മ ചെയ്യുവാനോ അടിച്ചമര്ത്തുവനോ കഴിഞ്ഞില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
Send your feedback to : onlinekeralacatholic@gmail.com