ഒരു വര്‍ഷം കൊണ്ട് ബൈബിള്‍ വായിച്ചു തീര്‍ക്കാം;
ദാനിയേലച്ചന്റെ ദ ബൈബിള്‍ ഇന്‍ എ ഇയര്‍ പോഡ് കാസ്റ്റ് സൂപ്പര്‍ ഹിറ്റ്
ഷേര്‍ളി പാറ്റാനി - ജൂണ്‍ 2025
ചരിത്രത്തിലെ ഏറ്റവും പോപ്പുലറായിട്ടുള്ള പോഡ്കാസ്റ്റ് ദ ബൈബിള്‍ ഇന്‍ എ ഇയര്‍ ഇന്ത്യയിലും സൂപ്പര്‍ ഹിറ്റ്.
ഇന്ത്യയിലാദ്യമായി മലയാളത്തില്‍ അവതരിപ്പിക്കുന്ന ഈ പോഡ് കാസ്റ്റിന് വലിയ പോപ്പുലാരിറ്റിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ദാനിയല്‍ പൂവണ്ണത്തിലച്ചന്‍ നയിക്കുന്ന മലയാളത്തിലുള്ള ദ ബൈബിള്‍ ഇന്‍ എ ഇയര്‍ എ പോഡ്കാസ്റ്റിന് കേള്‍വിക്കാര്‍ ഏറെയാണ്. അദ്ദേഹത്തിന്റെ അവതരണവും വിചിന്തനവും ഏവരും ഇഷ്ടപ്പെടുന്നു.
ബൈബിള്‍ വായിക്കാന്‍ സമയമില്ലാത്തവര്‍ക്ക് വലിയ അനുഗ്രഹമാണ് ഈ പോഡ് കാസ്റ്റ്, വീട്ടിലിരുന്നും യാത്ര ചെയ്യുമ്പോഴും വചനം കേള്‍ക്കുവാനും വചനം ധ്യാനിക്കുവാനും ഇതുവഴിയായി സാധിക്കുന്നു. മാത്രമല്ല, ബൈബിള്‍ പൂര്‍ണമായും വായിക്കണമെന്ന് ആഗ്രഹിച്ചാല്‍ തന്നെ കൃത്യമായ പ്ലാനില്ലാത്തതിനാല്‍ പാതി വഴിയില്‍ ഉപേക്ഷിക്കുന്നവര്‍ക്കും ഇത് ഉപകാരപ്രദമാണ്. കൃത്യമായ പ്ലാന്‍ അനുസരിച്ച് ബൈബിള്‍ കേള്‍ക്കുവാനും വായിക്കുവാനും നമ്മെ സഹായിക്കുന്നു..
2025 ജനുവരി 1 നാണ് പ്രശസ്ത ധ്യാനഗുരുവായ ദാനിയേല്‍ പൂവണ്ണത്തിലച്ചന്‍ ദ ബൈബിള്‍ ഇന്‍ എ ഇയര്‍ എ മലയാളം പോഡ് കാസ്റ്റ് ആരംഭിച്ചത്. മൗ് കാര്‍മ്മല്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടറായ അദ്ദേഹം സീറോ മലങ്കര സഭയിലെ വൈദികനാണ്. ഇതിനോടകം അതിന് 242,000 സബ്സക്രൈബേര്സ് ആയിക്കഴിഞ്ഞു.
മലയാളത്തിലാണ് ആദ്യമായി ഇന്ത്യയിലെ ബൈബിള്‍ ഇന്‍ എ ഇയര്‍ പോഡ് കാസ്റ്റ് ആരംഭിച്ചത്. അസന്‍ഷന്‍ പ്രസ് ആണ് ഇതിന് നേതൃത്വം നല്‍കുന്നത്.