എന്റെ അമ്മയാകുന്ന കോണിപ്പടിയിലൂടെ കയറുക: വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയ്ക്ക് ഈശോ നല്കിയ ദര്‍ശനം
ജോര്‍ജ് കൊമ്മറ്റം - ഒക്ടോബര്‍ 2026
വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയെ ലോകം രണ്ടാമത്തെ ക്രിസ്തു എന്നാണ് വിളിക്കുന്നത്. അത്രമേല്‍ പുണ്യചരിതനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് പരിശുദ്ധ അമ്മയോടുണ്ടായിരുന്ന ഭക്തി അസാധാരണമായിരുന്നു.
ഒരിക്കല്‍ അദ്ദേഹത്തിന് ഒരു ദര്‍ശനമുണ്ടായി. തന്റെ സന്യാസസഭയിലെ സഹോദരന്മാര് ചുവന്ന നിറത്തിലുള്ളതും കുത്തനെയുള്ളതുമായ ഒരു ഗോവണിയിലൂടെ ക്രിസ്തുവിന്റെ അടുക്കലെത്താന് ശ്രമിക്കുന്നതായിരുന്നു ദര്‍ശനം. എന്നാല്‍, അതിലൂടെ കയറുന്നതല്ലാതല്ലാതെ അവര്‍ക്ക് മുകളിലേക്ക് എത്താന്‍ കഴിയുന്നില്ല, വീണ്ടും വീണ്ടും അവര്‍ താഴേക്ക് വീണുകൊണ്ടിരുന്നു.
അതെന്തായിരിക്കും എന്ന് ചിന്തിച്ചു നില്ക്കുന്ന ഫ്രാന്‍സിസ് അസ്സീസിയ്ക്ക് യേശു മറ്റൊരു ഗോവണി കൂടി കാണിച്ചുകൊടുത്തു.വെള്ളനിറത്തിലുള്ള ആ കോണിപ്പടി അല്പം ചെരിവുള്ളതായിരുന്നു. അതിന്റെ മുകളില്‍ പരിശുദ്ധ അമ്മ നിലകൊള്ളുന്നതായും അദ്ദേഹം കണ്ടു.
തുടര്‍ന്ന് ഈശോ വി.ഫ്രാന്‍സിസിനോട് ഇപ്രകാരം പറഞ്ഞുവെന്നാണ് പാരമ്പര്യം പറയുന്നത്. ' എന്റെ അമ്മയുടെ കോണിപ്പടിയിലൂടെ കയറാന്‍ നിന്റെ മക്കളോട് ഉപദേശിക്കുക.'
അതുകൊണ്ടായിരിക്കാം വി. ഫ്രാന്‍സിസ് അസീസിയും അദ്ദേഹത്തിന്റെ ശിഷ്യന്മാരും വലിയ മരിയഭക്തരായിട്ടാണ് അറിയപ്പെടുന്നത്.
വി. ഫ്രാന്‍സിസ് അസീസി പരിശുദ്ധ അമ്മയെ ഫ്രാന്‍സിസ്കന്‍ സന്യാസസമൂഹത്തിന്റെ മധ്യസ്ഥയും രാജ്ഞിയുമായി സ്വീകരിച്ചിരുന്നു.
Send your feedback to : onlinekeralacatholic@gmail.com