ലിയോ പതിനാലാമന് മാര്പാപ്പയുടെ രോഗസൗഖ്യത്തിനായ കൂപ്പുകൈകളോടെ വിശ്വാസികള്
ജോര്ജ് കൊമ്മറ്റം - ഒക്ടോബര് 2026
ശ്വാസകോശത്തില് കാന്സര് ബാധിച്ച ലിയോ പതിനാലാമന് മാര്പാപ്പയുടെ രോഗശാന്തിയ്ക്കായി കൂപ്പുകൈകളോടെ ലോകം. ഒക്ടോബര് 13 ന് റോമിലെ ജെമെല്ലി ആശുപത്രിയില് നടന്ന സര്ജറിയില് അദ്ദേഹത്തിന്റെ ശ്വാസകോശത്തിലെ ട്യൂമര് വിജയകരമായി നീക്കം ചെയ്തുവെന്ന് വത്തിക്കാന് പ്രസ് ഓഫീസ് അറിയിച്ചു.
ലിയോ പതിനാലാമന് മാര്പാപ്പയുടെ രോഗവിവരം അറിഞ്ഞ ഉടന് തന്നെ ലോകം മുഴുവന് പ്രാര്ത്ഥനനിരതമായി. അദ്ദേഹത്തിന്റെ സൗഖ്യത്തനായി പ്രാര്ത്ഥനകളോടെ ഏഷ്യന് സഭയും പങ്കുചേര്ന്നു.
ഒക്ടോബര് 11 ന് വത്തിക്കാനിലെ ്ത്രികാലജപ പ്രാര്ത്ഥനാമധ്യേയാണ് മാര്പാപ്പ തന്റെ രോഗവിവരം ലോകത്തെ അറിയിച്ചത്. തുടര്ന്ന് ഇന്ത്യ, മ്യാന്മാര്, ഫിലിപ്പീന്സ്, തായാലാന്ഡ്, ദക്ഷിണകൊറിയ, ജപ്പാന് തുടങ്ങിയ രാജ്യങ്ങളില് മാര്പാപ്പയുടെ രോഗശാന്തിയ്ക്കായി പ്രത്യേക പ്രാര്ത്ഥനകള് നടന്നു.
ഇന്ത്യന് കത്തോലിക്ക മെത്രാന് സമിതി അദ്ധ്യക്ഷന് കര്ദ്ദിനാള് ഫിലിപ്പ് നേരി ഫെറാവോ രാജ്യത്തെ എല്ലാ രൂപതകളോടും ഇടവകകളോടും സന്യാസസമൂഹങ്ങളോടും പാപ്പായുടെ ആരോഗ്യത്തിനായി പ്രാര്ത്ഥിക്കുവാന് ആഹ്വാനം ചെയ്തിരുന്നു.
മ്യാന്മാറിലെ കത്തോലിക്ക മെത്രാന് സമിതി അദ്ധ്യക്ഷന് കര്ദ്ദിനാള് ചാള്സ് ബോ ദേശീയതലത്തില് പ്രാര്ത്ഥനയ്ക്ക് ആഹ്വാനം ചെയ്തു.
ഫിലിപ്പീന്സിലെ മെത്രാന്സമിതി അദ്ധ്യക്ഷന് ആര്ച്ചുബിഷപ് ഗില്ബര്ട്ട് ഗര്സേറ വിശുദ്ധകൂര്ബാനയില് പാപ്പയുടെ ശസ്ത്രക്രിയയുടെ വിജയത്തിനായി പ്രാര്ത്ഥിക്കാന് രാജ്യത്തെ മെത്രാന്മാരോടും വൈദികരോടും അഭ്യര്തഥിച്ചിരുന്നു.
Send your feedback to : onlinekeralacatholic@gmail.com