മായം ചേര്‍ക്കാത്ത ചായ കുടിക്കണോ?
തേസ്പൂരിലെ കര്‍ഷകരുടെ അവനി ആസ്സാം ടീ ഉണ്ടല്ലോ!
ഷനോജ് എബ്രാഹം - മെയ് 2026
ലോകത്തിലെ ഏറ്റവും മികച്ച ചായപ്പൊടി ഉത്പാദിപ്പിക്കുന്ന സ്ഥലങ്ങളിലൊന്നാണ് ആസ്സാം. ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമായ ആസ്സാം തേയിലയ്ക്ക് വളരാന്‍ ഏറ്റവും ഫലഭൂയിഷ്ഠമായ മണ്ണും ഉത്തമമായ കാലാവസ്ഥയുമാണ് ആസ്സാം ടീയുടെ ലോകപ്രശസ്തമായ ഗുണത്തിനും നറുമണത്തിനും കാരണം. ആസ്സാമിലെ തേസൂപൂരിലെ ചെറുകിട കര്‍ഷകരുടെ കൂട്ടായ്മയായ തേസ്പൂര് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി വിപണിയിലെത്തിക്കുന്ന അവനി ആസ്സാം ടീ ഏറെ പ്രശസ്തമായ ബ്രാന്‍ഡാണ്. പ്രീമിയം ഗോള്‍ഡ് സി.ടി.സി ടീ ഗണത്തില്‍പ്പെടുന്ന അവനി ഇഷ്ടപ്പെടുന്നവര്‍ ഏറെയാണ്. അടുത്തകാലത്തായി കേരളത്തിലും അവനിക്ക് ആവശ്യക്കാര്‍ ഏറിവരികയാണ്. തേസ്പൂര് രൂപതയിലെ ഒരു വൈദികന് സോഷ്യല്‍ സര്‍വീസ് സ്കീമിന്റെ ഭാഗമായി ആരംഭിച്ച തേയിലഫാക്ടറിയില്‍ നിന്നാണ് ചായപ്രേമികളുടെ മനം കവര്‍ന്ന ബ്രാന്‍ഡുകള്‍ പിറന്നത്.
ഗാര്ഡന് ഫ്രഷ് ടീയായ അവനിയുടെ കഥ തുടങ്ങുന്നത് 2016 ലാണ്. അവനി ടീയ്ക്കുപിന്നിലുമുണ്ട്ണ്ട് ഒരു മലയാളി ടച്ച്.
തേസ്പൂരിലെ തേയിലകര്ഷകരുടെ ജീവിതം കഷ്ടപ്പാടും കയ്പും നിറഞ്ഞതായിരുന്നു. ചായപ്പൊടിക്ക് വിലയുണ്ടെങ്കിലും തേയിലക്ക് നല്ല വില കൊടുക്കാതെ കമ്പനികള്‍ കര്‍ഷകരെ ചൂഷണം ചെയ്തുപോന്നു. ആ സമയത്താണ് ഫാ. സെബാസ്റ്റ്യന്‍ കെ.വി.യുടെ നേതൃത്വത്തില്‍, തേസ്പൂര് രൂപത സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ചെറുകിട തേയില കര്‍ഷകരെ കോര്‍ത്തിണക്കി ഒരു സൊസൈറ്റി രൂപീകരിച്ചത്. കൃഷി ചെയ്യാന്‍ അവരെ സഹായിക്കുക മാത്രമല്ല, അവര്‍ ഉത്പാദിപ്പിക്കുന്ന തേയിലയ്ക്ക് നല്ല വിലനല്‍കി വാങ്ങി സംസ്ക്കരിച്ച് വിപണിയിലെത്തിക്കുവാന്‍ അദ്ദേഹം നഹര്ബാരി ടീ ഫാക്ടറി സ്ഥാപിച്ചു.
ഓര്‍ഗാനിക് രീതിയില്‍ കൃഷി ചെയ്യുന്ന രണ്ടായിരത്തിലധികം ചെറുകിട തേയിലകര്‍ഷകര്‍ അവരുടെ തേയില നുള്ളിയെടുത്ത് ഫാക്ടറിയിലെത്തിച്ചു അവരുടെ ആധുനിക ഫാക്ടറിയില്‍ അത് സംസ്ക്കരിച്ച് ഏറ്റവും ഗുണമേന്മയുള്ള ചായപ്പൊടിയാക്കി അവര്‍ വിപണിയിലെത്തിച്ചു തുടങ്ങി. അവര്‍ വിപണിയിലെത്തിച്ച ഒരു ബ്രാന്‍ഡായ അര്‍ച്ചനാ ടീ 2018 ല്‍ ഹോംങ്കോഗില്‍ നടന്ന ഇന്റര്‍നാഷണല്‍ ടീ ഫെസ്റ്റില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബ്ലാക് ടീ ഗണത്തില്‍ ടീ അവാര്‍ഡ് നേടിയതോടുകൂടി അവരുടെ ചായ സൂപ്പര്‍ഹിറ്റായി. പിന്നീട് അവര്‍ വിപണിയിലെത്തിച്ച അവനി ആസ്സാം ടീയും പെട്ടെന്നു തന്നെ പോപ്പുലറായി.
കൃത്രിമമായ നിറങ്ങളോ, ആര്‍ട്ടിഫിഷ്യല്‍ ഫ്ളേവറുകളോ ചേര്‍ക്കാത്തതിനാല്‍ ധൈര്യമായി വാങ്ങി ഉപയോഗിക്കാം. മലയാളികളായ നമ്മള് ദിവസവും കുറഞ്ഞത് മൂന്ന് ചായയെങ്കിലും കുടിക്കുന്നവരാണ്. മായം കലര്‍ന്നതും അരോഗ്യത്തിന് ഹാനികരവുമായ ചായപ്പൊടികളേക്കാള് എത്രയോ മികച്ചതാണ് അവനി. മാത്രമല്ല, തേയിലയ്ക്ക് നല്ല വില മാത്രമല്ല, ലാഭവിഹിതവും കര്‍ഷകര്‍ക്ക് ലഭിക്കുന്നു.
കലര്‍പ്പില്ലാത്ത കട്ടന്‍ചായയ്ക്കും സ്വര്‍ണ നിറമുള്ള പാല്ചായയ്ക്കും പ്രശ്സതമാണ് അവനീ ആസ്സാം ടീ. അവനീ ആസ്സാം ടീ ഇപ്പോള്‍ കേരളത്തിലും ലഭ്യമാണ് ആവശ്യക്കാര്‍ക്ക് ഇതോടൊപ്പം കൊടുത്തിരിക്കുന്ന നമ്പറില്‍ വാട്സാപ് മെസേജ് അയച്ചാല്‍ കൊറിയറായി വീട്ടിലെത്തുന്നതാണ്: 82814 20325.
Send your feedback to : onlinekeralacatholic@gmail.com