സർവലോകത്തിന്റെയും ആശ്വാസം ഈ അമ്മ
വി.ഡി. സതീശന് - നവംബർ 2026
ബഹു. കേരള മുഖ്യമന്ത്രി വി.ഡി. സതീശന് പരിശുദ്ധ കന്യകാമറിയത്തെക്കുറിച്ച് മനോരമയ്ക്കായി എഴുതിയ വാക്കുകള്:
പരിശുദ്ധ കന്യാമാതാവിനെക്കുറിച്ച് ഓർക്കുമ്പോൾ മനസ്സിൽ ആദ്യം തെളിയുന്ന ചിത്രം ക്രൂശിൽനിന്ന് സ്വന്തം മകന്റെ ചോരയിൽ കുതിർന്ന ശരീരം മടിയിൽ ഏറ്റുവാങ്ങുന്ന ഒരു അമ്മയെയാണ്.
ഇതു സംഭവിക്കുമെന്ന് ആ അമ്മയ്ക്ക് അറിയാമായിരുന്നു. നിന്റെ ഹൃദയത്തിലൂടെയും ഒരു വാൾ കടന്നുപോകുമെന്ന് ആ അമ്മയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി വിശുദ്ധ ലൂക്കോസി ന്റെ സുവിശേഷത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്. എന്തിനു വേണ്ടിയാണ് ഈ ത്യാഗം ആ അമ്മ അറിഞ്ഞുകൊണ്ടു സ്വീകരിച്ചതെന്നു മനസ്സിലാക്കുമ്പോൾ കന്യാമറിയത്തോടുള്ള ബഹുമാനം, ആദരം എല്ലാം പതിന്മടങ്ങാകും. ഒരു നിയോഗം ഏറ്റെടുത്ത് അതു പൂർത്തിയാക്കാൻ ഏതു കഠിന പരീക്ഷണങ്ങളെയും നേരിടുന്ന ഒരു അമ്മയുടെ ചിത്രവും മനസ്സിൽ തെളിയുന്നു.
ക്രിസ്തുവിന്റെ ജീവിതത്തിലുടനീളം മാതാവിന്റെ സാന്നിധ്യം കാണാം. ജനനം, പീഡാനുഭവം, കുരിശുമരണം, പുനരുത്ഥാനം തുടങ്ങിയ സംഭവങ്ങളിലെല്ലാം മാതാവിന്റെ സാന്നിധ്യമുണ്ട്.
കുരിശിൽ ചോരവാർന്നു പിടയുമ്പോഴും യോഹന്നാനോട് യേശു പറയുന്നുണ്ട്, 'ഇതാ നിന്റെ അമ്മ' എന്ന്. ഇതോടെ ലോകത്തിന്റെ മുഴുവൻ അമ്മയാകുകയാണ് പരിശുദ്ധ മാതാവ്. കുരിശിൽക്കിടന്ന് മറിയത്തെ യോഹന്നാനെ ഏൽപിച്ചുകൊടുത്തുകൊണ്ട് യേശു പറയുകയാണ്. പ്രിയ ശിഷ്യൻ യേശു ഏൽപിച്ചുനൽകുകയാണ്.
സഹനങ്ങളിലൂടെ കടന്നുപോകുന്ന ലോകത്തെ അമ്മമാരുടെയെല്ലാം പ്രതിബിംബം കന്യാമറിയത്തിൽ കാണാം. വേദനകളിലൂടെ കടന്നുപോകുന്ന മാതൃഹൃദയങ്ങൾക്കെല്ലാം കന്യാമറിയത്തിൽ ആശ്വാസം കണ്ടെത്താം.
മൈക്കലാഞ്ചലോയുടെ വിശ്വപ്രസിദ്ധമായ പിയാത്ത ശിൽപത്തിലെ മാതാവി ന്റെ മുഖഭാവം സംബന്ധിച്ച് ഒരിക്കൽ വിമർശനം ഉയർന്നു. ദുഃഖത്തോടെയുള്ള മുഖമല്ല അതെന്നായിരുന്നു വിമർശനം. എന്നാൽ ആ മാതാവ് ഇതെല്ലാം മനസ്സിലാക്കി ഉൾക്കൊണ്ടതാണെന്നും ആ ആത്മീയ സത്യത്തെയാണു ശിൽപത്തിൽ പ്രതിഫലിപ്പിച്ചിരിക്കുന്നതെന്നും വിമർശകർക്കുള്ള അദ്ദേഹത്തിന്റെ മറുപടി.
പാറേൽ പള്ളിയിൽ അമലോത്ഭവ മാതാവിന്റെ രൂപമാണുള്ളത്. അത് യേശുവിനെ പ്രസവിക്കുന്നതിനു മുൻപുള്ള മാതാവിന്റെ രൂപമാണെന്നാണു ഞാൻ മനസ്സിലാക്കുന്നത്. പരിശുദ്ധനായ യേശുവിനെ പ്രസവിക്കുന്ന സ്ത്രീ വിമലയായിരിക്കണമെന്ന വിശ്വാസം. ആ വിശ്വാസം കത്തോലിക്കാ സഭയുടെ വിശ്വാസമായി മാർപാപ്പ പ്രഖ്യാപിച്ചിട്ടുണ്ട്. അതാണ് ഉണ്ണിയേശുവിന് ഒപ്പമല്ലാത്ത മാതാവിന്റെ രൂപം പാറേൽ പള്ളിയിലുള്ളത്. എത്രയോ ആയിരങ്ങളാണ് തങ്ങളുടെ ദുഃഖഭാരങ്ങൾ ഈ മാതാവിന്റെ മുന്നിൽ ഇറക്കിവയ്ക്കാൻ ദിനവും എത്തുന്നത്. ലോകത്തിന്റെ മാതാവായ പരിശുദ്ധ മറിയം അവർക്കെല്ലാം ആശ്വാസമാവുകയാണ്. (കടപ്പാട്: മലയാള മനോരമ)
Send your feedback to : onlinekeralacatholic@gmail.com