തിന്മക്കെതിരെ കൈ കോർക്കുന്നതു കൊണ്ട് മതമൈത്രിയോ മനുഷ്യ മൈത്രിയോ തകരില്ല.
ബിഷപ് ജോസഫ് കല്ലറങ്ങാട്ട് - ഒക്ടോബര് 2021
ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും സത്യസന്ധനായ മനുഷ്യനും ആശയം കൊണ്ടും ജീവിതം കൊണ്ടും ലോകം കീഴടക്കിയ കാലാതീതമായ ഇതിഹാസവുമാണ് മഹാത്മാഗാന്ധി. മഹാത്മജിയെക്കുറിച്ചു ഉള്ള ഓർമകളിൽ നിറയുന്നത് വാക്കും എഴുത്തും കൊണ്ടെന്നതിലേറെ കർമവും ജീവിതവും കൊണ്ട് ആവിഷ്കരിച്ച സത്യാധിഷ്ഠിതമായ മനുഷ്യപുരോഗതിയുടെ ആശയങ്ങളാണ്. ഗാന്ധിസത്തിനു ടെക്സ്റ്റ് ബുക്കുകൾ ആവശ്യമില്ല. മനഃസാക്ഷിയെയും സഹിഷ്ണുതയെയും മുറുകെപ്പിടിച്ചു സത്യത്തിനുവേണ്ടി ശബ്ദിക്കുന്ന ഒരു സംസ്കൃതി രൂപപ്പെടുത്തണ മെന്നാണ് ഗാന്ധിജയന്തി ഓർമിപ്പിക്കുന്നത്.
റോമയ്ൻ റോളണ്ട് ഗാന്ധിജിയെപ്പറ്റി എഴുതിയ വരികൾ ശ്രദ്ധേയമാണ്. യുഗയുഗാന്തരങ്ങളിൽ ഐതിഹാസികമായ സ്മൃതി പൂജിച്ച് പാലിക്കപ്പെടുമാറ് ഇന്ത്യയുടെ ദേശീയ ചരിത്രത്തിനു മാത്രം അവകാശപ്പെട്ട ഒരു വീരനേതാവ് മാത്രമല്ല ഗാന്ധി, മനുഷ്യസമുദായത്തിലെ ഋഷികളുടെയും പുണ്യാത്മാക്കളുടെയും ഇടയിൽ തന്റെ നാമം അദ്ദേഹം ആലേഖനം ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്റെ വിഗ്രഹത്തിന്റെ പ്രകാശധോരണി ലോകത്തിലെ എല്ലാ ദേശങ്ങളിലും കടന്നു ചെന്നിട്ടുണ്ട്.
ഉയിർത്തെഴുന്നേൽക്കേണ്ട സത്യം.
എല്ലാ തത്ത്വചിന്തകളെയും വിശ്വാസമൂല്യങ്ങളെയും ഉൾക്കൊള്ളാനും മനസിനെയും ശരീര ത്തെയും ആത്മവിശുദ്ധിയിലേക്കു നയിക്കാനും ഗാന്ധിജിക്ക് സാധിച്ചു. നിർഭാഗ്യമെന്നു പറയ ട്ടെ, ഇന്ന് നമ്മുടെ സമൂഹത്തിൽ ഗാന്ധിജി അന്യനും അനഭിമതനും ആകുന്നുണ്ടോ എന്ന സംശയം അനുദിനം ബലപ്പെടുന്നുണ്ട്. ഭാരതത്തിന്റെ നിലനില്പിനും അർഥവത്തായ മതേതരത്വത്തിനും ഗാന്ധിജി എന്ന സത്യം അനിവാര്യമാണ്. വിവിധ മതസമൂഹങ്ങളുടെ ഐക്യത്തിനു വേണ്ടി ജീവിതം മാറ്റിവച്ചു എന്നതായിരുന്നു ഗാന്ധിജിയുടെ അനന്യത
ഗാന്ധിജി കറതീർന്ന ഒരു ഹൈന്ദവവിശ്വാസി യായിരുന്നു. അത് ഒരിക്കലും മറച്ചുവയ്ക്കാനോ ഒളിച്ചുവയ്ക്കാനോ അദ്ദേഹം ആഗ്രഹിച്ചില്ല. വ്യത്യസ്തങ്ങളായ മതവിശ്വാസങ്ങളിൽ അടിയുറച്ചു നിന്ന് പൊതുനന്മക്കായി ഒരുമിച്ചു മുന്നേറണമെന്ന് അദ്ദേഹം നമ്മുടെ സമൂഹത്തെ ഓർമിപ്പിക്കുന്നുണ്ട്. ഇന്ത്യൻ ദേശീയതയ്ക്ക് തുരങ്കം വയ്ക്കുന്ന തിന്മകളെക്കുറിച്ച് സൂചിപ്പിക്കുമ്പോൾ ക്രിമിനൽ മനഃസ്ഥിതിയോടെയും അസഹിഷ് ണുതയോടെയുമല്ല പ്രതികരിക്കേണ്ടത്. ഗാന്ധിജിയുടെ ജീവിതം മൂടിവയ്ക്കപ്പെട്ടതോ മറഞ്ഞി രിക്കുന്നതോ ആയ സത്യത്തെ കണ്ടെത്താനും അതിനെ ഉൾക്കൊള്ളാനും നമ്മെ പ്രചോദിപ്പിക്കും.
നമ്മുടെ നാട് പ്രബുദ്ധവും വികസിതവുമായത് ഇവിടത്തെ പ്രബലമായ മതവിഭാഗങ്ങളുടെ സംഭാവനകൾ സ്വീകരിച്ചുകൊണ്ടാണ്. ഉള്ളിൽ നിന്നുള്ള സ്വയം നവീകരണത്തിന് എല്ലാ സമുദായങ്ങളും തയാറായിരുന്നു. സ്വന്തം കുടുംബ ത്തിനുവേണ്ടി അധ്വാനിക്കുമ്പോഴും സമുദായ ത്തിന്റെ സുസ്ഥിതിയിലും രാഷ്ട്രനിർമാണത്തിലും തങ്ങൾ പങ്കുചേരുകയാണെന്ന ബോധ്യം എല്ലാവർക്കുമുണ്ടായിരുന്നു. സാമുദായിക വഴിയിലൂടെ അങ്ങനെ നാം മതേതര ഭാരതത്തിൽ എത്തിച്ചേർന്നു. കുടുംബഭദ്രതയും സമുദായ സുസ്ഥിതിയും രാഷ്ട്ര പുരോഗതിയും ഒരേ ദിശയിൽ സഞ്ചരിച്ചു. ആരും ആരെയും സംശയിക്കുകയോ ഭയക്കുകയോ ചെയ്തിരുന്നില്ല. മൂല്യങ്ങളാണ് മൂലധനമെന്ന് എല്ലാവരും മനസ്സിലാക്കി.
മതേതര വഴിയിലൂടെ സഞ്ചരിച്ച് വർഗീയ കേരളത്തിൽ നാം എത്തിപ്പെടുമോ എന്നതാണ് ഇന്നു നിലനില്ക്കുന്ന ആശങ്ക. മതേതരത്വത്തിന്റെയും പുരോഗമന ചിന്തയുടെയും വെളിച്ചത്തിയ സ്വന്തം സമുദായത്തെ തള്ളിപ്പറയണമെന്നാണ് ചിലർ ശഠിക്കുന്നത്. സമുദായത്തെ കാർന്നു തിന്നുന്ന തിന്മകളെ കുറിച്ച് സംസാരിക്കാൻ പാടില്ലത്രേ.
സെക്കുലറിസം എങ്ങനെയാണു തീവ്രവാദത്തിനു ജന്മം നൽകുന്നതെന്നു പാശ്ചാത്യനാടു കളിലെ യാഥാസ്ഥിതിക വംശീയ പ്രസ്ഥാനങ്ങളുടെ വളർച്ചയിൽ നിന്ന് നാം പഠിക്കണം. ഇന്ത്യയിൽ സെക്കുലറിസത്തെ അതിന്റെ ഉദാത്ത അർഥത്തിൽ എല്ലാവരും സ്വീകരിക്കുന്നില്ലെങ്കിൽ നമ്മുടെ രാജ്യത്തിന്റെ സ്ഥിതിയും വ്യത്യസ്തമായിരിക്കില്ല.
തെറ്റുകൾക്കൾക്കെതിരേ സംസാരിക്കാത്തവർ മൗനമായി അതിനെ പ്രോത്സാഹിപ്പിക്കുകയാണ്. തിന്മക്കെതിരെ കൈ കോർക്കുന്നതു കൊണ്ട് മതമൈത്രി തകരില്ല.
ഇവിടെയാണ് ഇന്ത്യൻ സെക്കുലറിസം ലോകത്തിനു മാതൃകയാകുന്നത്. എല്ലാ മതങ്ങളും ആദരിക്കപ്പെടണം എന്നതാണ് ഭാരതത്തിന്റെ മതേതത്വം അഥവാ സെക്കുലറിസം. സെക്കുലറിസത്തിന്റെ ഉത്കൃഷ്ട മാതൃക ഇന്ത്യയാണെന്നു പ്രസിദ്ധ ചിന്തകനായ ചാൾസ് ടെയ്ലർ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഏതു സമൂഹത്തിലും തിന്മകളും പ്രതിസന്ധികളും പ്രശ്നങ്ങളും ഉണ്ടാവാമെങ്കിലും സമൂഹത്തിൽ അന്തച്ഛിദ്രവും അസ്വസ്ഥതയും അസമാധാനവും വിതയ്ക്കാൻ ആരും കാരണമാകരുത്. തിന്മകൾക്കെതിരേ നമ്മൾ ജാഗരൂകരായിരിക്കണം. സമൂഹത്തിലെ അപകടങ്ങൾക്കെതിരേ മുന്നറിയിപ്പുകൾ നൽകപ്പെടുമ്പോൾ നമുക്കുവേണ്ടത് വിവേകവും ജാഗ്രതയുമാണ്. സാമൂഹിക തിന്മകൾക്കെതിരേ നമുക്കു വേണ്ടത് മൗനമോ തമസ്കരണമോ തിരസ്കരണമോ വളച്ചൊടിക്കലകളോ പ്രതിഷേധമോ അല്ല. മറിച്ച് അവയെറ്റിയുള്ള പഠനങ്ങളും അന്വേഷണങ്ങളും തുറന്ന ചർച്ചകളും പ്രതിരോധ നടപടികളുമാണ്. സമുഹത്തിന്റെ സുസ്ഥിതിക്കും നിലനില്പിനും ആ രോഗ്യകരമായ വളർച്ചക്കും ഇത് അനിവാര്യമാണ്.
ഡോ. രാധാകൃഷ്ണന്റെ വാക്കുകൾ ഗാന്ധിയ ദർശനത്തിന്റെ മനോഹാരിത പ്രകടമാക്കുന്നുണ്ട്. ഗാന്ധി യഥാർഥത്തിൽ മതനിഷ്ഠനായിരുന്നു. ആധ്യാത്മിക സാധനകൾകൊണ്ടും ഉപവാസവും പ്രാർഥനയും കൊണ്ടും നിർഭയം വിദ്വേഷരഹിതനുമായ ഒരു പുതിയ തരം മനുഷ്യനെ രൂപപ്പെടുത്തുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. തുറന്നു പറയേണ്ടപ്പോൾ നിശബ്ദനായിരിക്ക രുതെന്നും ഉറച്ചു നില്ക്കണ്ടപ്പോൾ സത്യവിരുദ്ധമായ വിട്ടുവീഴ്ചയ്ക്ക് സന്നദ്ധരാകരുതെന്നും ഗാന്ധിജി പഠിപ്പിക്കുന്നു. സമാധാനമെന്നതു മാത്സര്യത്തിന്റെ അഭാവമല്ല, പ്രത്യുത അതിനെ വി വേകപൂർവം നേരിടാനുള്ള കഴിവാണ്.
നിർഭയത്വം - ഗാന്ധിജിയെ അടയാളപ്പെടുത്തുന്ന സവിശേമായ ഗുണം നിർഭയമായിരുന്നു. സത്യത്തെ പേടികൂടാതെ വിളിച്ചു പറയുവാനുള്ള പ്രവാചക ധീരത മഹാത്മാവിന്റെ മുഖമുദ്രയാണ്.
മഹാത്മാവ് മറ്റുള്ളവരെക്കുറിച്ചോ അദ്ദേഹത്തോട് എതിർത്തിരുന്നവരോട് പോലുമോ പരുഷമായി സംസാരിച്ചിരുന്നില്ല. അദ്ദേഹത്തെ നിന്ദിച്ചു സംസാരിച്ചിരുന്നവരുടെ പേരു പറയുമ്പോഴെല്ലാം എന്തെങ്കിലും നല്ലവാക്ക് മഹാത്മജി പറയാതിരുന്നിട്ടില്ല.
വെറും വാക്കുകൾ ഹൃദയത്തെ സ്പർശിക്കുന്നില്ല. അപ്പോൾ ചെയ്യാൻ പാടില്ലാത്ത കൃത്യങ്ങൾ ചെയ്യുന്നു. കാണാൻ പാടില്ലാത്തവ കണ്ണുകൾ നോക്കുന്നു. കേൾക്കാൻ പാടില്ലാത്തവ കാതുകൾ കേൾക്കുന്നു. ഈ വിധത്തിൽ യഥാർഥമായ പ്രവൃത്തിയും കാഴ്ചയും കേൾവിയും നമുക്ക് അന്യമായിരിക്കുന്നു. പത്രപ്രവർത്തകനായ ജയിംസ് കാമറോൺ എഴുതി ലോകം മുഴുവൻ ഗാന്ധിജിയെ അറിഞ്ഞു. പക്ഷേ, ആരും അദ്ദേഹത്തെ തിരിച്ചറിഞ്ഞില്ല.
അക്രമരാഹിത്യത്തിന്റെ ആൾ രൂപം
ലോകചരിത്രത്തിൽ ഗാന്ധിജി എന്നും അഹിംസയുടെ പ്രതീകമായി നിലനില്ക്കുന്നു. ബലമോ നിർബന്ധമോ ഔദ്യോഗിക സ്ഥാനമോ പ്രതാപമോ ഇല്ലാതെ ഇന്ത്യയുടെ പരമോന്നത നേതാവായിത്തീർന്ന വ്യക്തി എന്ന നഹ്റുവിന്റെ വിശേഷണം ഗാന്ധിയൻ ദാർശനികതയിലേക്കു തന്നെയാണ് നമ്മ എത്തിക്കുന്നത്. ഓരോ വ്യക്തിയും, കുടുംബത്തിലെയും സമുദായത്തിലെയും രാജ്യത്തിലെയും മാനവരാശിയിലെയും നല്ല അംഗമായി ജീവിക്കുക എന്നതാണ് ഗാന്ധിയൻ അഹിംസയുടെ കാതൽ. ഗാന്ധിജി ഭാരതസ മൂഹത്തിന് എന്തു നൽകി എന്ന ചോദ്യത്തിന് ഇന്ത്യയിലെ ജനങ്ങളിൽ ധൈര്യവും തനിമയും സഹനശേഷിയും ഒരു ലക്ഷ്യത്തിനുവേണ്ടി സസന്തോഷം സഹിക്കുന്ന ആ നിയന്ത്രണത്തിന്റെ ശക്തിയും എന്നതാണ് ഉത്തരം.
ഗാന്ധിജി പറഞ്ഞതും ചെയ്തതും ഒരു കാലത്തിനു വേണ്ടിയോ ഭാരതത്തിന് മാത്രം വേണ്ടിയോ ആയിരുന്നില്ല. ഗാന്ധിജി ജനങ്ങളുടെ ഭാഷയിൽ സംസാരിച്ചിരുന്നതുകൊണ്ട് അവർക്ക് അദ്ദേഹത്തെ മനസിലാക്കുക എളുപ്പമായിരുന്നു. സാധാരണക്കാരുടേതുപോലെ എളിയ ജീവിതം നയിച്ചതിലൂടെ സ്വാതന്ത്ര്യസമരത്തിൽ അവരെയും പങ്കെടുപ്പിക്കുന്നതിൽ അദ്ദേഹം വിജയിച്ചു. അദ്ദേഹം പ്രവർത്തകരെ സംഘടിപ്പിച്ചു. നേതാക്കന്മാരെ സൃഷ്ടിച്ചു. തുടർന്ന് ആ നേതൃത്വത്തിനു വഴിമാറൻ ഗാന്ധിജി തയ്യാറായി. മൗനവ്രതവും പ്രാർഥനയും നിരാഹാരവും നൂൽ നൂൽപ്പും പോലുള്ള കാര്യങ്ങളെ രാഷ്ട്രീയ മരായുധങ്ങളാക്കി മാറ്റി. ജനാധിപത്യ പ്രക്രിയയിൽ നടക്കണ്ട പാവനമായ ഈ തനതായ ഗാന്ധിയൻ ശൈലി ഇന്നത്തെ നേതാക്കൾക്കും സമൂഹത്തിനും മാതൃകയാണ്.
ലോകനന്മമാത്രം ലക്ഷ്യം
ഭരണാധികാരികൾ ഒരു നയം രൂപീകരിക്കു മ്പോൾ അവരുടെ മനസ്സിൽ വന്നത് സാമൂഹ്യ ശ്രേണിയിൽ ഏറ്റവുമൊടുവിൽ നിൽക്കുന്നവന്റെ മുഖമായിരിക്കണമെന്ന് ഗാന്ധിജി ഓർമിപ്പിക്കുന്നു. സമൂഹത്തിന്റെ മുകൾത്തട്ടു കാണുന്ന പ്രവണത വർധിച്ചുവരുന്ന ഇന്ന് ഗാന്ധിദർശനത്തിന്റെ ഉൾക്കാമ്പായ മനുഷ്യൻ എന്ന യാഥാർഥ്യം വിസ്മരിക്കപ്പെട്ടുകയാണ്.
കോൽക്കത്തയിലെ ഒരു യോഗത്തിൽ ഗാന്ധി പ്രസംഗിച്ചു: നിങ്ങളിൽ ഭൂരിഭാഗവും കൽക്കത്തയിലെ തൊഴിലാളികളാണെന്നു തോന്നുന്നു. നിങ്ങൾ സാധാരണക്കാരായ ആളുകളാണ് നിങ്ങൾ നിഷ്കളങ്കരും സത്യസന്ധരും ആയിരിക്കണം. അതേസമയം, നിങ്ങളുടെ സാധുക്കളായ സഹോദരങ്ങളെ സഹായിക്കാനും നിങ്ങൾ ശ്രദ്ധിക്കണം. നിങ്ങൾ എല്ലാവരും ഖാദി ധരിക്കണം. നിങ്ങളുടെ വീടുകളിൽ നിന്നും കോൽക്കത്തയിൽ താമസിക്കുന്നവരായ ഞങ്ങൾ മദ്യപാനം ചെയ്യരുത്. ശുദ്ധമായ ഒരു ജീവിതം നയിക്കണം. എല്ലാത്തിലും ഉപരിയായി സത്യ സന്ധരാകാൻ ശ്രമിക്കുക
ഗാന്ധിജിയുടെ ഏറ്റവും വലിയ പ്രസക്തി സത്യത്തിനുവേണ്ടി സ്വയം സമർപ്പിക്കാൻ കഴിഞ്ഞു എന്നതാണ്. ജനങ്ങളിൽ സമത്വത്തിന്റെയും ഹോദര്യത്തിന്റെയും ആവേശം ജനിപ്പിക്കാൻ ഗാന്ധിജിയുടെ സത്യാധിഷ്ഠിതമായ നിലപാടുകൾക്കു കഴിഞ്ഞു. ജനത്തിന്റെ ഭയവും വിദ്വേഷവും ഇല്ലാതാകണമെങ്കിൽ സത്യത്തോടൊപ്പം നടക്കണം.
മറ്റാരും കൂടെയില്ലങ്കിലും ഒറ്റയ്ക്കു നടക്കാൻ ഗാന്ധിജി ധൈര്യം കാണിച്ചിരുന്നു. ഒറ്റയ്ക്ക് നടന്ന് തിന്മകളെ കീഴ്പ്പെടുത്തിയവനാണ് അദ്ദേഹം. ഒരു സമൂഹത്തിലെ തിന്മകളെ ചൂണ്ടിക്കാണിക്കുന്നതു വഴി മത മൈത്രി നഷ്ടപ്പെടുന്നില്ല എന്ന് നാം തിരിച്ചറിയണം. തിന്മകളോടു സന്ധി ചെയ്യു മ്പോഴാണ് മൈത്രി നഷ്ടപ്പെടുന്നത്, സ്വന്തം മത ത്തെക്കുറിച്ച് സംസാരിക്കാതിരിക്കുന്നതല്ല അന്യമത വിദ്വേഷം ഉപേക്ഷിക്കുന്നതിലാണ് സെക്കുലറിസം.
Send your feedback to : onlinekeralacatholic@gmail.com