മാലിയില്‍ ജിഹാദികള്‍ തട്ടിക്കൊണ്ടുപോയ കന്യാസ്ത്രിയ്ക്ക് നാലു വര്‍ഷത്തിനുശേഷം മോചനം
സ്റ്റാഫ് റിപ്പോര്‍ട്ടര്‍ - ഒക്ടോബര്‍ 2021
ആഫ്രിക്കയിലെ മാലിയില്‍ ദരിദ്രജനങ്ങള്‍ക്കിടയില്‍ ആതുരസേവനത്തിലേര്പ്പെട്ടിരുന്ന സിസ്റ്റര്‍ ഗ്ലോറിയ സിസിലിയ നാര്വേസിനെ മോചിപ്പിച്ചു. മോചിതയായ കന്യാസ്ത്രി വത്തിക്കാനിലെത്തിയ കന്യാസ്ത്രിയെ ഫ്രാന്‍സിസ് മാര്‍പാപ്പ അനുഗ്രഹിച്ചു.
കോണ്ഗ്രിഗേഷന് ഓഫ് ദ ഫ്രാന്‍സിസ്കന്‍ സിസ്റ്റേഴ്സ് ഓഫ് മേരി ഇമാക്കുലേറ്റ് അംഗമായ സി. ഗ്ലോറിയയെ 2017 ലായിരുന്നു ജിഹാദികള്‍ തട്ടിക്കൊണ്ടുപോയത്. നാലുവര്‍ഷവും എട്ടുമാസവും നീണ്ടുനിന്ന ഇന്റലിജന്‍സ് ഏജന്‍സികളുടെ ശ്രമഫലമായാണ് സി.ഗ്ലോറി മോചിപ്പിക്കപ്പെട്ടതെന്ന് മാലിയന്‍ പ്രസിഡന്‍സി വ്യക്തമാക്കി. കൊളംബിയന്‍ സ്വദേശിനിയാണ് മിഷണറിയായ സി. ഗ്ലോറിയ.
തന്റെ മോചനത്തിനായി പ്രയത്നിച്ച മാലി ഭരണാധികാരികളോട് നന്ദിപറയുന്നുവെന്നും ദൈവം നിങ്ങളെയും മാലിയെയും അനുഗ്രഹിക്കട്ടയെന്നും താന്‍ വളരെ സന്തുഷ്ടയാണെന്നും അഞ്ച് വര്‍ഷത്തോളം തന്നെ ആരോഗ്യത്തോടെ കാത്ത ദൈവത്തിന് നന്ദിയേകുന്നുവെന്നും മോചിതയായ സി. ഗ്ലോറിയ പറഞ്ഞു.
സി.ഗ്ലോറിയയുടെ മോചനത്തിനായി വളരെയധികം പ്രാര്‍ത്ഥിച്ചുവെന്നും സി. ഗ്ലോറിയയെ മോചിപ്പിക്കുന്നതിന് പരിശ്രമിച്ച മാലിയിലെ ഭരണാധികാരികളോടും നല്ലവരായ എല്ലാവരോടും നന്ദിപറയുന്നുവെന്ന് ആര്‍ച്ചുബിഷപ് സെര്‍ബോ പറഞ്ഞു.
ബര്‍ക്കിനോ ഫാസോയ്ക്ക് സമീപമുള്ള കാരാന്ഗാസോയില് നിന്നാണ് ആയുധധാരികളായ ജിഹാദികള്‍ കന്യാസ്ത്രിയെ തട്ടിക്കൊണ്ടുപോയത്. അവിടെ പാവപ്പെട്ടവര്‍ക്കായി ആതുരസേവനത്തിലായിരുന്നു കന്യാസ്ത്രിസമൂഹം. കോണ്‍വെന്റിലെത്തിയ ജിഹാദികള്‍ മഠത്തിലെ നാല് കന്യാസ്ത്രികളില് ഏറ്റവും പ്രായംകുറഞ്ഞ രണ്ടു കന്യാസ്ത്രിമാരെ പിടിച്ചുകൊണ്ടുപോകാന്‍ തുടങ്ങിയപ്പോള്‍ സി. ഗ്ലോറിയ അവര്‍ക്കുപകരം തന്നെക്കൊണ്ടുപോയിക്കൊള്ളുവാന് പറയുകയായിരുന്നു. 12 വര്‍ഷത്തോളം അവിടുത്തെ ഏറ്റവും വലിയ ഹെല്‍ത്ത് സെന്റര്‍ അനാഥമന്ദിരവും നടത്തുകയായിരുന്ന കന്യാസ്ത്രിമാര്‍. ഏതാണ്ട് 30 അനാഥരെ അവരുടെ മഠത്തില്‍ താമസിച്ചിരുന്നു.
തട്ടിക്കൊണ്ടുപോയതിനുശേഷം യാതൊരു വിവരവുമില്ലായിരുന്നു. ഈ വര്‍ഷം ആദ്യം പ്രാര്ത്ഥനയാചിച്ചുകൊണ്ട് സിസ്റ്റര്‍ എഴുതിയ കത്താണ് സിസ്റ്റര്‍ ജീവിച്ചിരിപ്പുണ്ടെന്ന് പ്രതീക്ഷ നല്‍കിയത്. റെഡ് ക്രോസ് വഴി സ്വന്തം സഹോദരനാണ് കത്ത് അയച്ചത്. ആ കത്ത് ഇങ്ങനെയായിരുന്നു... എല്ലാവര്ക്കും എന്റെ ഊഷ്മളമായ ആശംസകള്‍. നിങ്ങളെയെല്ലാവരെയും നല്ലവനായ ദൈവം അനുഗ്രഹിക്കുകയും നല്ല ആരോഗ്യം നല്‍കുകയും ചെയ്യട്ടെ. നാലുവര്‍ഷമായി ഞാന്‍ തടവിലാണ്, ഇപ്പോള്‍ പുതിയ ഒരു ഗ്രൂപ്പിന്റെ ഒപ്പമാണ് ഞാന്‍... ഇതായിരുന്നു സി. തടവില്‍ നിന്നെഴുതിയ കത്ത്.
ഭീകരര്‍ തട്ടിക്കൊണ്ടുപോയ മകള്‍ മടങ്ങിവരുന്നതും പ്രതീക്ഷിച്ച് കാത്തിരിക്കുയായിരുന്ന 87 കാരിയായ അമ്മയ്ക്ക് മകളെ കാണാനായില്ല. സി. ഗ്ലോറിയുടെ അമ്മ മരിച്ചത് കഴിഞ്ഞ സെപ്തംബര്‍ 2020 ലായിരുന്നു.
ജാമ അത് നാസര്‍ അല്‍ ഇസ്ലാം വാല് മുസ്ലിമിന് എന്ന സംഘമായിരുന്നു സി. ഗ്ലോറിയയെ തട്ടിക്കൊണ്ടുപോയത്. മാലിയില്‍ 2012 മുതല്‍ ഇസ്ലാമിസ്റ്റ് ജിഹാദികളുടെ ഭീഷണിയിലാണ്. സമീപത്തുള്ള ബര്‍ക്കിനോ ഫാസോയിലും നൈജറിലും ജിഹാദിസ്റ്റുകളുടെ ആക്രമണവും തട്ടിക്കൊണ്ടുപോകലും പതിവാണ്.
Send your feedback to : onlinekeralacatholic@gmail.com